കടകംപള്ളി മാപ്പുപറഞ്ഞത് എന്തിനെന്ന് യച്ചൂരി തന്നെ ചോദിച്ചു; നിലപാട് അറിയാന്‍ വിശ്വാസികള്‍ക്ക് അവകാശമുണ്ടെന്ന് എന്‍എസ്എസ്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 17th March 2021 07:33 PM  |  

Last Updated: 17th March 2021 07:33 PM  |   A+A-   |  

kadakampally-sabarimala_710x400xt

ശബരിമല,കടകംപള്ളി സുരേന്ദ്രന്‍/ഫയല്‍ ചിത്രം

 

കോട്ടയം: ശബരിമല വിഷയത്തില്‍ സര്‍ക്കാരും മുഖ്യമന്ത്രിയും നിലപാട് വ്യക്തമാക്കണമെന്ന് എന്‍എസ്എസ്. നിലപാട് അറിയാനുള്ള അവകാശം വിശ്വാസികള്‍ക്കുണ്ടെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ പറഞ്ഞു.

'ശബരിമല വിഷയത്തില്‍ സിപിഎം നിലപാടില്‍ മാറ്റമില്ലെന്നാണ് സിപിഎം അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരി പ്രസ്താവന നടത്തിയത്. ദേവസ്വം മന്ത്രി മാപ്പ് പറഞ്ഞത് എന്തിനെന്ന് അറിയില്ലെന്നു സീതാറാം യച്ചൂരി പറഞ്ഞിട്ടുണ്ട്. ഉത്തരം പറയേണ്ടത് സിപിഎം സംസ്ഥാന ഘടകമാണെന്നും യച്ചൂരി പറഞ്ഞിട്ടുണ്ട്. ഈ സാഹചര്യത്തില്‍ സര്‍ക്കാരും മുഖ്യമന്ത്രിയും നിലപാട് വ്യക്തമാക്കണം'  ജി. സുകുമാരന്‍ നായര്‍ ആശ്യപ്പെട്ടു.