പി സി തോമസ് എന്‍ഡിഎ വിട്ടു, ജോസഫ്-തോമസ് ലയനം ഇന്ന് കടുത്തുരുത്തിയില്‍
By സമകാലിക മലയാളം ഡെസ്‌ക് | Published: 17th March 2021 06:41 AM |
Last Updated: 17th March 2021 09:21 AM | A+A A- |

പി ജെ ജോസഫ്, പി സി തോമസ്/ഫയല്‍ ഫോട്ടോ
കൊച്ചി: പി സി തോമസ് എന്‍ഡിഎ വിട്ടു. സീറ്റ് നിഷേധിച്ചതിനാലാണ് എന്‍ഡിഎ വിട്ടതെന്ന് പി സി തോമസ് പറഞ്ഞു. പി ജെ ജോസഫ് വിഭാഗം പി സി തോമസിന്റെ പാര്‍ട്ടിയില്‍ ലയിക്കും.
ലയനത്തോടെ പി ജെ ജോസഫ് പാര്‍ട്ടി ചെയര്‍മാനാവും. പി സി തോമസ് ഡെപ്യൂട്ടി ചെയര്‍മാനും, മോന്‍സ് ജോസഫ് വൈസ് ചെയര്‍മാനുമാവും. ഇന്ന് കടുത്തുരുത്തിയില്‍ നടക്കുന്ന യോഗത്തില്‍ ലയന പ്രഖ്യാപനം ഉണ്ടാവും. ലയനത്തോടെ ജോസഫ് വിഭാഗത്തിന് കേരള കോണ്‍ഗ്രസ് എന്ന പേര് ലഭിക്കുകയും, തെരഞ്ഞെടുപ്പ് ചിഹ്നത്തിന്റെ കാര്യത്തില്‍ പരിഹാരമാവുകയും ചെയ്യും.
എന്‍ഡിഎയുടെ കേരളത്തിലെ ആദ്യ എംപിയാണ് പി സി തോമസ്. എന്നാല്‍ ബിജെപിയില്‍ നിന്ന് വലിയ അവഗണന നേരിട്ടെന്നാണ് പി സി തോമസ് പക്ഷത്തിന്റെ വിലയിരുത്തല്‍.