അച്ഛനെ തലയ്ക്കടിച്ച് കൊന്നത് അമ്മയെ ഉപദ്രവിക്കുന്നതിനാൽ, മരിച്ചെന്ന് ഉറപ്പായതോടെ പൊലീസിൽ കീഴടങ്ങി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 17th March 2021 08:05 AM  |  

Last Updated: 17th March 2021 08:05 AM  |   A+A-   |  

MURDER CASE

പ്രതീകാത്മക ചിത്രം

 

തൃശൂര്‍; തൃശൂർ‍ പുറ്റേക്കരയിൽ മകൻ അച്ഛനെ കൊലപ്പെടുത്തിയത് ഉപദ്രവം സഹിക്കവയ്യാതെ. ചിറ്റിലപ്പിള്ളി വീട്ടില്‍ തോമസിനെ (65) കൊലപ്പെടുത്തിയ കേസിൽ മകൻ ഷിജനാണ് പിടിയിലായത്. മദ്യപിച്ചെത്തി അമ്മയെ സ്ഥിരമായി അച്ഛന്‍ ഉപദ്രവിച്ചിരുന്നതാണ് കൊലയ്ക്കു കാരണം. സംഭവശേഷം മകൻ തന്നെ പൊലീസിൽ കീഴടങ്ങുകയായിരുന്നു. 

ഇന്നലെ ഉച്ചയ്ക്ക് 12. 45നായിരുന്നു സംഭവം. സ്ഥിരമായി മദ്യപിച്ചെത്തുന്ന തോമസ് ഭാര്യ റോസിയെ സ്ഥിരമായി മര്‍ദിക്കാറുണ്ട്. ഇന്നലെയും അമ്മയെ മര്‍ദിക്കുന്നതുകണ്ട ഷിജന്‍ ചുറ്റികകൊണ്ട് തലയ്ക്കടിക്കുകയായിരുന്നു. മരിച്ചെന്ന് ഉറപ്പായതോടെ നേരെ പൊലീസ് സ്റ്റേഷനില്‍ എത്തി മകന്‍ കീഴടങ്ങുകയായിരുന്നു. 

കാലങ്ങളായി അമ്മയെ ഉപദ്രവിക്കുന്നതിലുള്ള വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമായതെന്ന് ഷിജന്‍ പറഞ്ഞതായി പൊലീസ് അറിയിച്ചു. അവിവാഹിതനായ ഷിജനും അഅച്ഛനും അമ്മയുമാണ് വീട്ടിലുള്ളത്. ഓട്ടോറിക്ഷ ഡ്രൈവറാണ് ഷിജൻ. അറസ്റ്റ് പേരാമംഗലം പൊലീസ് രേഖപ്പെടുത്തി.