മുരളീധരന്റെ പോക്കറ്റില്‍ നിന്നല്ല സീറ്റ് നല്‍കുന്നത് ; ബാലശങ്കറിന്റേത് സീറ്റ് കിട്ടാത്തതിലുള്ള വൈകാരിക പ്രകടനമെന്ന് കേന്ദ്രമന്ത്രി

ബാലശങ്കറിന്റേത് സീറ്റ് കിട്ടാത്തതിലുള്ള വൈകാരിക പ്രകടനം മാത്രമാണ്.
വി മുരളീധരന്‍ മാധ്യമപ്രവര്‍ത്തകരെ കാണുന്നു / ടെലിവിഷന്‍ ചിത്രം
വി മുരളീധരന്‍ മാധ്യമപ്രവര്‍ത്തകരെ കാണുന്നു / ടെലിവിഷന്‍ ചിത്രം

ന്യൂഡല്‍ഹി : ആര്‍എസ്എസ് സൈദ്ധാന്തികന്‍ ആര്‍ ബാലശങ്കറിന് നിയമസഭ തെരഞ്ഞടുപ്പില്‍ മല്‍സരിക്കാന്‍ സീറ്റ് ലഭിക്കാത്തതില്‍ തനിക്ക് പങ്കില്ലെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍. കേന്ദ്ര തെരഞ്ഞെടുപ്പ് സമിതിയാണ് സ്ഥാനാര്‍ത്ഥിയെ തീരുമാനിക്കുന്നത്. അതിനു മുകളില്‍ സ്വാധീനമുള്ള ഒരു ബിജെപി നേതാവുമില്ല. വി മുരളീധരന്റെ പോക്കറ്റില്‍ നിന്നല്ല സീറ്റ് നല്‍കുന്നതെന്നും കേന്ദ്രമന്ത്രി അഭിപ്രായപ്പെട്ടു. 

ബാലശങ്കറിന്റേത് സീറ്റ് കിട്ടാത്തതിലുള്ള വൈകാരിക പ്രകടനം മാത്രമാണ്. അതിന് അപ്പുറം പ്രാധാന്യം അതിന് നല്‍കേണ്ടതില്ല. മാധ്യമപ്രവര്‍ത്തകര്‍ രാഷ്ട്രീയപാര്‍ട്ടികളുടെ കരുവാകരുത്.

ഏതെങ്കിലും മാധ്യമപ്രവര്‍ത്തകര്‍ ചോദ്യങ്ങള്‍ ഉന്നയിച്ചാല്‍ ബിജെപിയുടെയും ആര്‍എസ്എസിന്റെയും നേതാക്കള്‍ പ്രകോപിതരാകരുതെന്നും മുരളീധരന്‍ പറഞ്ഞു. ശോഭ സുരേന്ദ്രന്‍ കഴക്കൂട്ടത്ത് അനുയോജ്യയായ സ്ഥാനാര്‍ത്ഥിയാണെന്നും കേന്ദ്രമന്ത്രി പറഞ്ഞു. 

കഴിഞ്ഞ തവണ താന്‍ മല്‍സരിച്ച് 7000 വോട്ടിന് പരാജയപ്പെട്ട മണ്ഡലമാണ് കഴക്കൂട്ടം. ആ വിടവ് നികത്തി വിജയിക്കാന്‍ കഴിയുന്ന സ്ഥാനാര്‍ത്ഥിയെയാണ് കഴക്കൂട്ടത്ത് പാര്‍ട്ടി തിരഞ്ഞത്. അവിടെ വിജയിക്കാന്‍ കഴിയുന്ന സ്ഥാനാര്‍ത്ഥിയാണ് ശോഭ. അവരെ രാവിലെ വിളിച്ച് വിജയാശംസകള്‍ നേര്‍ന്നുവെന്നും വി മുരളീധരന്‍ പറഞ്ഞു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com