പൊലീസ് ഉദ്യോഗസ്ഥന്റെ വീട് കുത്തി തുറന്ന് മോഷണം; 15 പവന്‍ കവര്‍ന്നു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 18th March 2021 07:39 AM  |  

Last Updated: 18th March 2021 07:39 AM  |   A+A-   |  

the theft attempt failed

ഫയല്‍ ചിത്രം


ആയൂർ: ‌പൊലീസ് ഉദ്യോഗസ്ഥന്റെ വീട് കുത്തിത്തുറന്ന് മോഷണം. പതിനഞ്ചു പവനോളം സ്വർണം മോഷ്ടാക്കൾ കവർന്നു. രണ്ടു ദിവസം വീട്ടിൽ ആരുമുണ്ടായിരുന്നില്ല.

ഡയറി ഫാമിനു സമീപത്തെ ഉദ്യോഗസ്ഥന്റെ വീട്ടിലാണു മോഷണം. രണ്ട് ദിവസത്തിന് ശേഷം വീട്ടിലേക്ക് തിരികെ എത്തിയപ്പോൾ വാതിലുകൾ തുറന്നു കിടക്കുന്നത് കണ്ടതോടെ നടത്തിയ പരിശോധനയിലാണു മോഷണ വിവരം അറിഞ്ഞത്. 

ആയുധം ഉപയോഗിച്ചു മുൻവാതിൽ പൊളിച്ചാണു മോഷ്ടാക്കൾ വീടിനുള്ളിൽ കയറിയതെന്നാണു സൂചന. ഡോഗ് സ്ക്വാഡ്, വിരലടയാള വിദഗ്ധർ എന്നിവർ പരിശോധന നടത്തി. ചടയമംഗലം പൊലീസ് അന്വേഷണം തുടരുകയാണ്.