പ്രഖ്യാപനം വന്നില്ല ; ധര്‍മ്മടത്ത് സി രഘുനാഥ് നാമനിര്‍ദേശ പത്രിക നല്‍കി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 18th March 2021 04:33 PM  |  

Last Updated: 18th March 2021 04:33 PM  |   A+A-   |  

reghunath congress

ഫയല്‍ ചിത്രം

 

കണ്ണൂര്‍ : ധര്‍മ്മടം നിയോജകമണ്ഡലത്തില്‍ ഡിസിസി ജനറല്‍ സെക്രട്ടറി സി രഘുനാഥ് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. യുഡിഎഫ് സ്ഥാനാര്‍ത്ഥിയായാണ് പത്രിക നല്‍കിയത്. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ ഔദ്യോഗികമായി പ്രഖ്യാപിക്കും മുമ്പെയാണ് രഘുനാഥ് പത്രിക സമര്‍പ്പിച്ചത്. രഘുനാഥ് മല്‍സരിക്കട്ടെയെന്നാണ് കെ സുധാകരനും, കണ്ണൂര്‍ ഡിസിസി നേതൃത്വവും കെപിസിസിക്ക് മുന്നില്‍ നിര്‍ദേശം വെച്ചത്. 

എന്നാല്‍ കെ സുധാകരനോട് മല്‍സരിക്കാന്‍ ആവശ്യപ്പെട്ട് കെപിസിസി സമ്മര്‍ദ്ദം ശക്തമാക്കുകയായിരുന്നു. തന്റെ അടുത്ത വിശ്വസ്തരുമായി ചര്‍ച്ച നടത്തിയ ശേഷം മല്‍സരിക്കാനില്ലെന്ന് കെ സുധാകരന്‍ കെപിസിസി നേതൃത്വത്തെ അറിയിച്ചു. വേണ്ടത്ര മുന്നൊരുക്കങ്ങള്‍ നടത്താനായിട്ടില്ലെന്നും അതിനാല്‍ മല്‍സരരംഗത്തു നിന്നും ഒഴിവാക്കിത്തരണമെന്നും സുധാകരന്‍ ആവശ്യപ്പെടുകയായിരുന്നു. 

നേരത്തെ മുഖ്യമന്ത്രിക്കെതിരെ ധര്‍മ്മടത്ത് മല്‍സരിക്കുമെന്ന് പ്രഖ്യാപിച്ച വാളയാറിലെ കുട്ടികളുടെ അമ്മയെ പിന്തുണയ്ക്കാന്‍ കോണ്‍്ഗരസ് ആലോചിച്ചിരുന്നു. എന്നാല്‍ മുഖ്യമന്ത്രിക്കെതിരെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ധര്‍മ്മടത്തു വേണമെന്നും, അല്ലെങ്കില്‍ റിബല്‍ ആയി മല്‍സരിക്കുമെന്നും രഘുനാഥ് വ്യക്തമാക്കിയിരുന്നു.