പിണറായിയുടെ എതിരാളി ആര്? ഇന്ന് സസ്പെൻസ് അവസാനിപ്പിക്കാൻ കോൺ​ഗ്രസ്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 18th March 2021 07:53 AM  |  

Last Updated: 18th March 2021 08:03 AM  |   A+A-   |  

pinarayi_vijayan ELECTION

പിണറായി വിജയൻ/ ഫേസ്ബുക്ക്

 

കണ്ണൂർ; മുഖ്യമന്ത്രി പിണറായി വിജയന്റെ മണ്ഡലമായ ധര്‍മ്മടത്തെ യുഡിഎഫ് സ്ഥാനാർഥിയെ ഇന്ന് അറിയാം. കോൺ​ഗ്രസ് ഇന്ന് സ്ഥാനാർഥിയെ പ്രഖ്യാപിക്കും.  നേമത്തെപ്പോലെ ധര്‍മ്മടത്തും ശക്തനായ സ്ഥാനാര്‍ത്ഥി വേണമെന്ന് ഹൈക്കമാന്‍ഡ് സംസ്ഥാന നേതൃത്വത്തോട് ആവശ്യപ്പെട്ടിരുന്നു. 

ഇതിന് പിന്നാലെ ധര്‍മ്മടത്ത് കെ സുധാകരനെ മത്സരിപ്പിക്കാൻ ചർച്ചകൾ വന്നു. എ കെ ആന്റണിയും ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും സംസാരിച്ചെങ്കിലും അന്തിമ തീരുമാനം ആയില്ല. സുധാകരൻ മുഖ്യമന്ത്രിക്കെതിരെ മത്സരിക്കുമെന്ന് വാർത്തകൾ വന്നെങ്കിലും അത് തള്ളിക്കൊണ്ട് സുധാകരൻഅദ്ദേഹം തന്നെ രം​ഗത്തെത്തിയിരുന്നു. 

ആരെയും നിര്‍ബന്ധിക്കില്ലെന്നും സംസ്ഥാന നേതൃത്വം കൂട്ടായ തീരുമാനത്തിലെത്തണം എന്നുമാണ് ഹൈക്കമാന്‍ഡ് നിര്‍ദ്ദേശം. നേരത്തെ പരിഗണനയിലുണ്ടായിരുന്ന ഡിസിസി ജനറല്‍ സെക്രട്ടറി സി രഘുനാഥിനെ സ്ഥാനാര്‍ത്ഥി ആക്കണമെന്നാണ് സുധാകരന്റെ ആവശ്യം. പ്രഖ്യാപനം ഉണ്ടായാല്‍ ഇന്നുതന്നെ രഘുനാഥ് പത്രിക നല്‍കും. 

അതേസമയം, മുഖ്യമന്ത്രിക്കെതിരെ ധര്‍മടത്ത് സ്വതന്ത്ര സ്ഥാനാര്‍ഥിയാകുമെന്നു പ്രഖ്യാപിച്ച വാളയാറിലെ അമ്മയെ കോൺ​ഗ്രസ് പിന്തുണയ്ക്കുമെന്നും വാർത്തകൾ വന്നിരുന്നു. എന്നാൽ ഇതിനോട്കോണ്‍ഗ്രസ് പ്രാദേശി നേതൃത്വത്തിനു താല്‍പര്യമില്ല. അതിനിടെ വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ ഇന്ന് നാമനിര്‍ദ്ദേശ പ്രതിക നല്‍കും. പുലര്‍ച്ചെ കണ്ണൂരെത്തിയ ഇവര്‍ ഉച്ചയോടെയാണ് കലക്ടറേറ്റിലെത്തിയാണ് പത്രിക നല്‍കുക. വാളയാര്‍ കേസില്‍ സംസ്ഥാന സര്‍ക്കാര്‍ നീതി നടപ്പാത്തതില്‍ പ്രതിഷേധമായാണ് മുഖ്യമന്ത്രിക്കെതിരായ പോരാട്ടം.