'കോഴ മാണി അപ്പൂപ്പന്‍' എന്ന് ഗണേശ് കുമാര്‍; അനുകരിച്ച് എല്‍ദോസ് (വീഡിയോ)

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 18th March 2021 07:52 PM  |  

Last Updated: 18th March 2021 07:52 PM  |   A+A-   |  

kerala election

എല്‍ദോസ് കുന്നപ്പള്ളി, ഗണേശ് കുമാര്‍

 

പാട്ടും കവിതയുമൊക്കെ ചൊല്ലി സദസ്സിനെ കൈയിലെടുക്കുന്ന വേറിട്ട രാഷ്ട്രീയ പ്രവര്‍ത്തകനാണ് പെരുമ്പാവൂര്‍ എംഎല്‍എ എല്‍ദോസ് കുന്നപ്പള്ളി. പാട്ടും കവിതയും മാത്രമല്ല തനിക്ക് മിമിക്രിയും നന്നായി വഴങ്ങുമെന്ന് തെളിയിച്ചിരിക്കുകയാണ് പെരുമ്പാവൂര്‍ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി. തെരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട് നടത്തുന്ന പ്രസംഗത്തിന്റെ വീഡിയോ ആണ് ഇപ്പോള്‍ വൈറലാകുന്നത്.

പത്തനാപുരം എംഎല്‍എ കെ ബി ഗണേശ്കുമാറിനെയാണ് എല്‍ദോസ് അനുകരിക്കുന്നത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് കെ എം മാണിയെ പരിഹസിച്ചുകൊണ്ട് ഗണേശ്കുമാര്‍ നടത്തിയ പ്രസംഗമാണ് അതേപോലെ തന്നെ എല്‍ദോസ് അനുകരിക്കുന്നത്. 

'കൊച്ചുകുട്ടികള്‍ക്ക് വരെയും കെ എം മാണിയെ അറിയാം. കോഴ മാണി അപ്പൂപ്പനല്ലേ എന്ന് പറയും' - ഇങ്ങനെ പറഞ്ഞു തുടങ്ങുന്ന ഗണേശ് കുമാറിന്റെ പ്രസംഗമാണ് പരിഹാസരൂപേണ എല്‍ദോസ് അവതരിപ്പിക്കുന്നത്.  ബെന്‍സ് കാറില്‍ ഒരാള്‍ വന്നിറങ്ങുന്നത് ഉള്‍പ്പെടെ ഗണേശ് കുമാര്‍ പറയുന്നത് അതേ പോലെ അനുകരിക്കുന്ന എല്‍ദോസിന്റെ വീഡിയോയാണ് വൈറലാകുന്നത്.