ഇലവെട്ടാനെന്ന് പറഞ്ഞ് മരത്തില്‍ കയറ്റി, ബിഹാര്‍ സ്വദേശികളുടെ പണവും മൊബൈലും തട്ടിയെടുത്ത് യുവാവ്‌

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 18th March 2021 08:48 AM  |  

Last Updated: 18th March 2021 08:48 AM  |   A+A-   |  

jewellery theft aluva

പ്രതീകാത്മക ചിത്രം


മലപ്പുറം: ജോലിക്ക് വിളിച്ചു മരത്തിൽ കയറ്റിയതിന് ശേഷം ഇതര സംസ്ഥാന തൊഴിലാളികളുടെ പണവും മൊബൈൽ ഫോണും കവർന്നു. മൊബൈൽ ഫോണും 10,000 രൂപയുമാണ് തട്ടിയെടുത്തത്. 

ചങ്ങരംകുളം പ്രദേശത്ത് മരം വെട്ട് ജോലിയുമായി ഉപജീവനം കഴിക്കുന്ന ബിഹാർ സ്വദേശികളായ നവൽകുമാർ, സത്രുധാർ എന്നിവരാണ് തട്ടിപ്പിന് ഇരയായത്. ബുധനാഴ്ച രാവിലെ ബൈക്കിൽ എത്തിയ യുവാവ് മരത്തിന്റെ ഇല വെട്ടാൻ എന്ന് പറഞ്ഞ് ഇരുവരെയും ജോലിക്കു വിളിച്ചു. 

കോലിക്കരയിലെ ഒരു പറമ്പിൽ എത്തി ഇല വെട്ടാനുള്ള മരം കാണിച്ചു കൊടുത്തു. ഇവർ വസ്ത്രം മാറി ജോലി ആരംഭിച്ചതോടെ താഴെ സൂക്ഷിച്ചിരുന്ന തൊഴിലാളികളുടെ വസ്ത്രത്തിൽ നിന്ന് പണവും മൊബൈൽ ഫോണും കവർന്ന് യുവാവ് കടന്നു. തൊഴിലാളികൾ ചങ്ങരംകുളം പൊലീസിൽ പരാതി നൽകി. പരിസരത്തെ സിസി ടിവികൾ പരിശോധിച്ച് പ്രതിയെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.