ധര്‍മടത്ത് കെ സുധാകരന്‍ വരണം; സമ്മതത്തിനു കാത്തിരിക്കുകയാണെന്ന് മുല്ലപ്പള്ളി

ധര്‍മടത്തെ സ്ഥാനാര്‍ഥിയുടെ കാര്യത്തില്‍ ഉടന്‍ തീരുമാനമുണ്ടാവും. കെ സുധാകരന്‍ മത്സരിക്കണമെന്നാണ് കെപിസിസിയുടെ താത്പര്യമെന്ന് മുല്ലപ്പള്ളി
മുല്ലപ്പള്ളി രാമചന്ദ്രന്‍/ഫയല്‍
മുല്ലപ്പള്ളി രാമചന്ദ്രന്‍/ഫയല്‍

ആലപ്പുഴ: ധര്‍മടത്ത് മുഖ്യമന്ത്രി പിണറായി വിജയന് എതിരെ കെ സുധാകരന്‍ എംപി മത്സരിക്കണമെന്നാണ് ആഗ്രഹമെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. സ്ഥാനാര്‍ഥിയാവുന്ന കാര്യത്തില്‍ സുധാകരന്റെ സമ്മതത്തിനു കാത്തിരിക്കുകയാണന്ന് മുല്ലപ്പള്ളി പറഞ്ഞു.

ധര്‍മടത്തെ സ്ഥാനാര്‍ഥിയുടെ കാര്യത്തില്‍ ഉടന്‍ തീരുമാനമുണ്ടാവും. കെ സുധാകരന്‍ മത്സരിക്കണമെന്നാണ് കെപിസിസിയുടെ താത്പര്യമെന്ന് മുല്ലപ്പള്ളി പറഞ്ഞു.

സ്ഥാനാര്‍ഥി  പ്രഖ്യാപനത്തെത്തുടര്‍ന്നു കോണ്‍ഗ്രസില്‍ വലിയ പ്രശ്‌നങ്ങളൊന്നും ഉണ്ടായില്ല. സിപിഎമ്മില്‍വരെ ഇത്തവണ പരസ്യമായ പ്രതികരണങ്ങളുണ്ടായി. കോണ്‍ഗ്രസില്‍ ഇത്തരം കാര്യങ്ങള്‍ സാധാരണ ഉണ്ടാവുന്നതാണെന്ന് മുല്ലപള്ളി പറഞ്ഞു. പ്രശ്‌നങ്ങളെല്ലാം പരിഹരിക്കും. കണ്ണൂരിലെ പ്രവര്‍ത്തകരുടെ അതൃപ്തി ഉമ്മന്‍ ചാണ്ടി ഇടപെട്ട് ഇന്നുതന്നെ പരിഹരിക്കുമെന്ന് മുല്ലപ്പള്ളി പറഞ്ഞു.

സിപിഎം ബിജെപി ഡീല്‍ ഉണ്ടെന്ന, ആര്‍എസ്എസ് നേതാവ് ആര്‍ ബാലശങ്കറിന്റെ വെളിപ്പെടുത്തലോടെ പിണറായി വിജയന് ഉറക്കം നഷ്ടപ്പെട്ടിരിക്കുകയാണെന്ന് മുല്ലപ്പള്ളി പറഞ്ഞു. അതിരാവിലെ തന്നെ വാര്‍ത്താ സമ്മേളനം വിളിച്ചത് അതുകൊണ്ടാണ്. എന്നാല്‍ വ്യക്തമായ ഒരു വിശദീകരണവും നല്‍കാന്‍ പിണറായിക്ക് ആവുന്നില്ലെന്ന് മുല്ലപ്പള്ളി പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com