വീശിയടിച്ച് പൊറോട്ട ഉണ്ടാക്കി റോഷി അ​ഗസ്റ്റിൻ; കൈയടിച്ച് ഒപ്പമുള്ളവർ (വീഡിയോ)

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 18th March 2021 10:46 AM  |  

Last Updated: 18th March 2021 10:46 AM  |   A+A-   |  

Roshy Augustine who made porota

വീഡിയോ ദൃശ്യം

 

തൊടുപുഴ: കേരളം തെരഞ്ഞെടുപ്പിന്റെ ചൂടിലേക്ക് പ്രവേശിച്ചു കഴിഞ്ഞു. മുന്നണികളുടെ പ്രചാരണം മുന്നേറുകയാണ്. വ്യത്യസ്തമായ വഴികളിലൂടെ വോട്ടർമാരുടെ മനസ് കീഴടക്കാനുള്ള ശ്രമത്തിലാണ് സ്ഥാനാർത്ഥികൾ. കെട്ടിപ്പിടിച്ചും ചായ കുടിച്ചും കുഞ്ഞുങ്ങളെ താലോലിച്ചും ഒപ്പം നിന്ന് സെൽഫിയെടുത്തുമൊക്കെ സജീവമാണ് സ്ഥാനാർത്ഥികൾ ഓരോരുത്തരും. 

അതിനിടെ അക്കൂട്ടത്തിൽ വ്യത്യസ്തനാവുകയാണ് ഇടുക്കി എംഎൽഎ റോഷി അഗസ്റ്റിൻ. പൊറോട്ട അടിച്ചാണ് റോഷി അ​ഗസ്റ്റിൻ ജനങ്ങളെ കൈയിലെടുത്തത്. നല്ല കൈയടക്കത്തോടെ റോഷി അ​ഗസ്റ്റിൻ പൊറൊട്ട അടിക്കുന്നതിന്റെ വീഡിയോ ഇപ്പോൾ വൈറലായി മാറിയിട്ടുണ്ട്. ഇടുക്കി ടൂറിസം എന്ന പേജിലാണ് ഈ വീഡിയോ പങ്കിട്ടിരിക്കുന്നത്.