കൈയില്‍ നിന്നും വഴുതിവീണ കുട്ടിയെ രക്ഷിക്കാന്‍ ശ്രമം; ഫ്ലാറ്റിന്റെ മുകളില്‍ നിന്നും വീണ്‌ വീട്ടമ്മ മരിച്ചു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 18th March 2021 07:25 PM  |  

Last Updated: 18th March 2021 07:26 PM  |   A+A-   |  

nima

nima

 

തിരുവനന്തപുരം വര്‍ക്കല ഇടവയില്‍ ഫ്ലാറ്റിന്റെ മുകളില്‍ നിന്നും വീണ വീട്ടമ്മ മരിച്ചു. 25കാരിയായ നിമയാണ് മരിച്ചത്.ഫ്ലാറ്റിനു മുകളില്‍ നില്‍ക്കവെ കയ്യില്‍ നിന്നു വഴുതിയ കുട്ടിയെ രക്ഷപ്പെടുത്താന്‍ ശ്രമിക്കവെയാണ് യുവതി  താഴേക്ക് വീണത്. 

ആറുമാസം പ്രായമുള്ള കുട്ടിയും താഴേക്ക് വീണെങ്കിലും നിസാര പരുക്കുകളോടെ രക്ഷപ്പെട്ടു. നിമയുടെ നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാര്‍ ഇരുവരെയും സമീപത്തുള്ള ആശുപത്രിയിലെത്തിക്കുകയായിരുന്നു. നിമയുടെ ഭര്‍ത്താവ് അബു ഫസല്‍ ദുബായിലാണ്.