വോട്ടർപട്ടികയിലെ ക്രമക്കേട്, കൂടുതൽ കണ്ടെത്തലുമായി ചെന്നിത്തല, പരിശോധിക്കാൻ ഉത്തരവിട്ട് ടീക്കാറാം മീണ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 19th March 2021 06:49 AM  |  

Last Updated: 19th March 2021 07:15 AM  |   A+A-   |  

tikaram meena

ടിക്കാറാം മീണ / ഫയല്‍ ചിത്രം

 

തി​രു​വ​ന​ന്ത​പു​രം: വോട്ടർപട്ടികയിലെ ക്രമക്കേട് ആരോപിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രം​ഗത്തെത്തിയതിന് പിന്നാലെ നടപടിയുമായി തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​ർ ടീ​ക്കാ​റാം മീ​ണ. കൂടുതൽ ജില്ലകളിലെ വോട്ടർപട്ടികകൾ പരിശോധിക്കാൻ മീ​ണ ജി​ല്ലാ തെ​ര​ഞ്ഞെ​ടു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് നി​ർ​ദ്ദേ​ശം ന​ൽ​കി. അതിനിടെ കൂടുതൽ ക്രമക്കേടുകൾ ചൂണ്ടിക്കാട്ടി ചെന്നിത്തല രം​ഗത്തെത്തി. 

വോ​ട്ട​ർ പ​ട്ടി​ക​യി​ൽ ഒ​ന്നി​ല​ധി​കം ത​വ​ണ പേ​രു ചേ​ർ​ക്കാ​ൻ ബോ​ധ​പൂ​ർ​വ​മു​ള്ള ശ്ര​മ​മു​ണ്ടാ​യോ​യെ​ന്ന് വി​ശ​ദ​മാ​യി പ​രി​ശോ​ധി​ച്ച് മാ​ർ​ച്ച് 20ന​കം റി​പ്പോ​ർ​ട്ട് ന​ൽ​കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ക​ണ്ണൂ​ർ, വ​യ​നാ​ട്, മ​ല​പ്പു​റം, പാ​ല​ക്കാ​ട്, തൃ​ശൂ​ർ, എ​റ​ണാ​കു​ളം, ഇ​ടു​ക്കി, കോ​ട്ട​യം, പ​ത്ത​നം​തി​ട്ട ജി​ല്ലാ തെ​ര​ഞ്ഞെ​ടു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർക്കാണ് നിർദേശം. 

വോട്ടർപട്ടികയിലെ ക്രമക്കേട് സംബന്ധിച്ച് എട്ടുജില്ലകളിലെ ഒൻപത് മണ്ഡലങ്ങളിലെ വിവരങ്ങൾകൂടിയാണ് രമേശ് ചെന്നിത്തല തിരഞ്ഞെടുപ്പ് കമ്മിഷന് കൈമാറിയത്. വ്യാഴാഴ്ച നൽകിയ മണ്ഡലങ്ങളിൽ ഏറ്റവുംകൂടുതൽ വ്യാജ വോട്ടർമാരെ കണ്ടെത്തിയത് തവനൂരാണ്. 4395 പേർ. കൂത്തുപറമ്പ് (2795), കണ്ണൂർ (1743), കൽപ്പറ്റ (1795), ചാലക്കുടി (2063), പെരുമ്പാവൂർ (2286), ഉടുമ്പൻചോല (1168), വൈക്കം(1605), അടൂർ(1283) എന്നിവിടങ്ങളിലും ക്രമക്കേടുണ്ട്. കള്ളവോട്ടിനുള്ള വലിയ ഗൂഢാലോചനയിലേക്കാണ് വിരൽചൂണ്ടുന്നതെന്ന് ചെന്നിത്തല പറഞ്ഞു. കാ​സ​ർ​ഗോ​ഡ്, കോ​ഴി​ക്കോ​ട്, ആ​ല​പ്പു​ഴ, കൊ​ല്ലം, തി​രു​വ​ന​ന്ത​പു​രം ജി​ല്ല​ക​ളി​ൽ പ​രി​ശോ​ധ​ന ന​ട​ത്താ​ൻ ബു​ധ​നാ​ഴ്ച നി​ർ​ദ്ദേ​ശം ന​ൽ​കി​യി​രു​ന്നു. അ​രോ​പ​ണം ശ​രി​യാ​ണെ​ന്ന് തെ​ളി​ഞ്ഞാ​ൽ നി​യ​മ​പ്ര​കാ​ര​മു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കും.