കേരളത്തിലെ എന്‍ജിനീയറിങ് പ്രവേശന പരീക്ഷ ജൂണ്‍ 20ന്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 19th March 2021 05:30 PM  |  

Last Updated: 19th March 2021 05:30 PM  |   A+A-   |  

ENGINEERING ENTRANCE EXAM

ഫയല്‍ ചിത്രം

 

തിരുവനന്തപുരം: അടുത്ത അധ്യയനവര്‍ഷത്തേക്കുള്ള കേരളത്തിലെ എന്‍ജിനീയറിങ് പ്രവേശന പരീക്ഷ ജൂണ്‍ 20ന് നടക്കും. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് പ്രവേശന പരീക്ഷ നടത്തുക. കഴിഞ്ഞ വര്‍ഷത്തെ പ്രവേശന മാനദണ്ഡങ്ങളില്‍ മാറ്റം വരുത്താതെ പരീക്ഷ നടത്താനാണ് അധികൃതര്‍ തീരുമാനിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. 

തെരഞ്ഞെടുപ്പ് പശ്ചാത്തലത്തില്‍ എസ്എസ്എല്‍സി, പ്ലസ്്ടു പരീക്ഷകള്‍ അടുത്തമാസമാണ് നടക്കുന്നത്. ഈ മാസം നടക്കേണ്ടിയിരുന്ന പരീക്ഷകള്‍ ഏപ്രിലിലേക്ക് മാറ്റുകയായിരുന്നു. പ്ലസ്ടു പരീക്ഷ വൈകിയ പശ്ചാത്തലത്തിലാണ് എന്‍ജിനീയറിങ് പരീക്ഷ ജൂണില്‍ നടത്താന്‍ തീരുമാനിച്ചത്.