നിയന്ത്രണങ്ങൾ കടുപ്പിച്ച് കർണാടക; കോവിഡ് നെ​ഗറ്റീവ് സർട്ടിഫിക്കറ്റ് ഉള്ളവർക്ക് മാത്രം പ്രവേശനം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 19th March 2021 10:15 AM  |  

Last Updated: 19th March 2021 10:15 AM  |   A+A-   |  

xcbbngh

തലപ്പാടി ചെക്ക് പോസ്റ്റ്/ ഫയൽ

 

ബം​ഗളൂരു: കോവിഡ് കേസുകൾ വീണ്ടും ഉയരുന്നതിന്റെ പശ്ചാത്തലത്തിൽ കേരളത്തിൽ നിന്നുള്ള യാത്രക്കാർക്ക് നിയന്ത്രണങ്ങൾ കടുപ്പിച്ച് കർണാടക. അതിർത്തിയിൽ കോവിഡ‍് നെ​ഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കി. 

ആർടിപിസിആർ ടെസ്റ്റ് നടത്തി നെ​ഗറ്റീവായവർക്ക് മാത്രമേ സംസ്ഥാനത്തേക്ക് പ്രവേശനം അനുവദിക്കുകയുള്ളു. തലപ്പാടിയിൽ അടക്കം ബസുകൾ നിർത്തി പരിശോധന നടത്തിയ ശേഷം മാത്രമാണ് കടത്തി വിടുന്നത്. 

അതേസമയം സർട്ടിഫിക്കറ്റ് ഇല്ലാത്തവക്ക് ഇന്നത്തേക്ക് ഇളവ് അനുവദിച്ചിട്ടുണ്ട്. എന്നാൽ നാളെ മുതൽ നെ​ഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാണ്.