വാഹനാപകടത്തില്‍ യുവാവ് മരിച്ചതായി നാട്ടുകാര്‍, അറിയില്ലെന്ന് പൊലീസ്‌

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 19th March 2021 07:11 AM  |  

Last Updated: 19th March 2021 07:11 AM  |   A+A-   |  

KOZHIKODE accident

പ്രതീകാത്മക ചിത്രം


പേരൂർക്കട: ബൈക്കും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരു യുവാവ് മരിച്ചതായും കൂടെയുണ്ടായിരുന്ന യുവാവിന് പരിക്കേറ്റതായും നാട്ടുകാർ പറയുമ്പോൾ മരിച്ച വിവരം അറിയില്ലെന്ന് പൊലീസ്. അമ്പലംമുക്ക്-മുട്ടട റോഡിലാണ് അപകടം നടന്നത്. 

വ്യാഴാഴ്ച ഉച്ചയ്ക്ക് മൂന്നുമണിയോടെ ആയിരുന്നു അപകടം.  രണ്ട് യുവാക്കൾ സഞ്ചരിച്ചിരുന്ന ബൈക്കും എതിരേ വരികയായിരുന്ന കോൺക്രീറ്റ് മിക്സിങ് യൂണിറ്റ് ലോറിയും കൂട്ടിയിടിച്ചായിരുന്നു അപകടം എന്ന് നാട്ടുകാർ പറയുന്നു.

ലോറിയുടെ മുൻവശത്തെ ടയറിനടിയിലായ ബൈക്ക് തകർന്നു. യുവാക്കളിൽ ഒരാൾ മരിച്ചതായും മറ്റൊരാൾക്ക് ഗുരുതര പരിക്കേറ്റതായും ഇവർ നെടുമങ്ങാട് സ്വദേശികളാണെന്നുമാണ് അപകടസ്ഥലത്തുണ്ടായിരുന്നവർ പറയുന്നത്. ഒരു അപകടം ഉണ്ടായതായി അറിയാം. എന്നാൽ കൂടുതൽ വിവരങ്ങൾ അറിയില്ലായെന്നുമാണ് പേരൂർക്കട പോലീസ് പറയുന്നത്.