മാത്യു കുഴല്‍നാടന് 32.13 കോടിയുടെ സ്വത്ത്, കെ ബാബുവിന്റെ ആസ്തി രണ്ട് കോടി 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 19th March 2021 09:04 AM  |  

Last Updated: 19th March 2021 09:04 AM  |   A+A-   |  

k_babu_and_mathew_kuzhalnadan

കെ ബാബു, മാത്യു കുഴല്‍നാടന്‍/ഫോട്ടോ: ഫെയ്‌സ്ബുക്ക്‌

 

കൊച്ചി: തൃപ്പുണിത്തുറയിലെ കോൺ​ഗ്രസ് സ്ഥാനാർഥി കെ ബാബുവിന്റെ ആകെ ആസ്തി 2,14,74,880 രൂപ. നാമനിർദേശ പത്രികയ്ക്കൊപ്പം സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് സ്വത്ത് വകകൾ വ്യക്തമാക്കുന്നത്. 1,00,79,072 രൂപയുടെ ആസ്തി ബാബുവിന്റെ പേരിലും 1,13,95,808 രൂപയുടെ ആസ്തി ഭാര്യയുടെ പേരിലുമായാണ് ഉള്ളത്.

ബാബുവിന്റെ പക്കൽ 40,000 രൂപയും ഭാര്യയുടെ കയ്യിൽ രണ്ടായിരം രൂപയുമുണ്ട്. 11,50,000 രൂപ വിലമതിക്കുന്ന കാറും, 2009 മോഡൽ സ്കൂട്ടറും ബാബുവിന്റെ പേരിലുണ്ട്. ബാബുവിന്റെ പക്കൽ സ്വർണം ഇല്ല. ഭാര്യക്ക് 8,40,000 രൂപ വിലമതിക്കുന്ന 200 ​ഗ്രാം സ്വർണമുണ്ട്. 

32.13 കോ​ടി​യു​ടെ സ്വ​ത്താണ് മൂവാറ്റുപുഴയിലെ യുഡിഎഫ് സ്ഥാനാർഥിയായ മാത്യു കുഴൽനാടന്റെ പേരിലുള്ളത്. ഭാ​ര്യ എ​ൽ​സ കാ​ത​റി​ൻ ജോ​ർ​ജി​ന്റെ പേരിൽ​ 95.2 ല​ക്ഷ​ത്തിന്റെ സ്വ​ത്തു​ണ്ട്. മ​ക​ൻ ആ​ർ​ഡ​ൻ എ​ബ്ര​ഹാം മാ​ത്യു​വി​ന് 6.7 ല​ക്ഷം രൂ​പ​യു​ടെ എ​ൽഐ​സി പ​രി​ര​ക്ഷ​യു​ണ്ട്.

25 ല​ക്ഷ​മാ​ണ് മാത്യു കുഴൽനാടന്റെ ആ​കെ ബാ​ധ്യ​ത. കു​ഴ​ൽ​നാ​ട​ന് 11,66,152 രൂ​പ​യും ഭാ​ര്യ​ക്ക് 6,63,226 രൂ​പ​യും ആ​ണ് പ​ണ​മാ​യു​ള്ള​ത്. ദു​ബായ് ക​രി​യ​ർ ഹൗ​സ് ക​മ്യൂ​ണി​ക്കേ​ഷ​നി​ൽ ഒ​മ്പ​ത്​ കോ​ടി​യു​ടെ​യും കെഎംഎ​ൻ​പി ലോ ​ഫേ​മിന്റെ ഡ​ൽ​ഹി, കൊ​ച്ചി, ഗു​വാ​ഹ​തി, ബം​ഗ​ളൂ​രു ഓ​ഫി​സു​ക​ളി​ലാ​യി 10.33 കോ​ടി​യുടേയും ബോ​ണ്ട്, ഓ​ഹ​രി സ​മ്പാ​ദ്യം കുഴൽനാടനുണ്ട്. 

14 ലക്ഷം രൂപ വിലമതിക്കുന്ന ഇന്നോവയും, 23 ലക്ഷത്തിന്റെ ബെൻസും കുഴൽനാടന്റെ പേരിൽ വാഹനമായുണ്ട്. 4.5 കോടി വിലമതിക്കുന്ന 5.88 ഏക്കർ സ്ഥലം കടവൂ‌രും, എറണാകുളം എളംകുളത്ത് 55 ലക്ഷം വിലമതിക്കുന്ന ഫ്ളാറ്റുമുണ്ട്. എറണാകുളത്ത് 2.2 കോടി വിലമതിക്കുന്ന ഷോപ്പിങ് കോംപ്ലക്സ്, ഇടപ്പള്ളി സൗത്തിൽ ഭാര്യയുടെ കൂടി പേരിലുള്ള 1.35 കോടി വിലമതിക്കുന്ന 5 സെന്റ് വീടുമുണ്ട്. ഇടുക്കി ചിന്നക്കനാലിൽ 3.5 കോടി രൂപയ്ക്ക് വാങ്ങിയ കെട്ടിടം ഉൾപ്പെടെയുള്ള വസ്തുവിന്റെ പകുതി ഷെയർ ഉണ്ട്. 

കട്ടപ്പനയിൽ 4.5 ഹെക്ടർ സ്ഥലത്ത് ലീസ് ഇനത്തിലുള്ള ബാധ്യതയായി 25 ലക്ഷം രൂപയുണ്ട്. 200 പവൻ സ്വർണം, 16.74 ലക്ഷത്തിന്റെ എൽഐസി പോളിസി, ഒന്നര ലക്ഷത്തിന്റെ മാരുതി കാർ എന്നിവയാണ് ഭാര്യയുടെ പേരിലുള്ളത്.