നിയമസഭാ തെരഞ്ഞെടുപ്പ്; നാമനിര്‍ദേശപത്രിക സമര്‍പ്പണം അവസാനിച്ചു

സംസ്ഥാന നിയമസഭാ തെരഞ്ഞടുപ്പിനുള്ള നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നതിനുള്ള സമയപരിധി അവസാനിച്ചു
എംടി രമേശ് നാമനിര്‍ദേശപത്രിക സമര്‍പ്പിക്കുന്നു /ചിത്രം ഫെയ്‌സ്ബുക്ക്‌
എംടി രമേശ് നാമനിര്‍ദേശപത്രിക സമര്‍പ്പിക്കുന്നു /ചിത്രം ഫെയ്‌സ്ബുക്ക്‌

തിരുവനന്തപുരം: സംസ്ഥാന നിയമസഭാ തെരഞ്ഞടുപ്പിനുള്ള നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നതിനുള്ള സമയപരിധി അവസാനിച്ചു. ഇന്ന് ഉച്ചയ്ക്ക് 3 മണിവരെയായിരുന്നു സമയം.  നാളെ രാവിലെ 11 മണി മുതല്‍ സൂക്ഷ്മപരിശോധന ആരംഭിക്കും. 22നു  വൈകീട്ട് മൂന്നു വരെയാണ് പത്രികകള്‍ പിന്‍വലിക്കാനുള്ള അവസരം. 

നേമം മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥി, കെ മുരളീധരന്‍, കഴക്കൂട്ടത്ത് ശോഭാ സുരേന്ദ്രന്‍, അരുവിക്കരയില്‍ കെ ശബരീനാഥന്‍, വട്ടിയൂര്‍ക്കാവില്‍ വീണ എസ് നായര്‍, കോഴിക്കോട് നോര്‍ത്ത് എംടി രമേശ് തുടങ്ങിയവര്‍ ഇന്നാണ് പത്രിക നല്‍കയിത്. ഇന്നലെ വരെ 1029 പേരാണ് വിവിധ മണ്ഡലങ്ങളിലായി പത്രിക സമര്‍പ്പിച്ചത്. എറണാകുളം ജില്ലയിലാണ് ഏറ്റവും കൂടുതല്‍ പത്രിക സമര്‍പ്പിച്ചിട്ടുള്ളത്. 

അതതു നിയോജക മണ്ഡലങ്ങളിലെ വരണാധികാരികള്‍ക്കും ഉപവരണാധികാരികള്‍ക്കും മുമ്പാകെയാണ് നാമനിര്‍ദേശ പത്രികകള്‍ സമര്‍പ്പിച്ചത്. ഇക്കുറി നാമനിര്‍ദേശ പത്രിക ഓണ്‍ലൈനില്‍ തയാറാക്കാനുള്ള സംവിധാനം തിരഞ്ഞെടുപ്പ് കമ്മീഷന്റെ സുവിധ പോര്‍ട്ടലില്‍ ലഭ്യമാക്കിയിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com