ആർ ബാലകൃഷ്ണപി​ള്ള​ ആശുപത്രിയിൽ; ​ഗുരുതരാവസ്ഥയിൽ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 19th March 2021 10:55 PM  |  

Last Updated: 20th March 2021 08:20 AM  |   A+A-   |  

balakrishna_pilla_1

ഫയല്‍ ചിത്രം

 


തിരുവനന്തപുരം: കേ​ര​ളാ കോ​ൺ​ഗ്ര​സ്-ബി ​ചെ​യ​ർ​മാ​നും മു​ന്നാ​ക്ക വി​ക​സ​ന കോ​ർ​പ​റേ​ഷ​ൻ ചെ​യ​ർ​മാ​നും മു​ൻ മ​ന്ത്രി​യു​മാ​യ ആ​ർ ​ബാ​ല​കൃ​ഷ്ണ​പി​ള്ള​യെ ആ​രോ​ഗ്യ​നി​ല വ​ഷ​ളാ​യ​തി​നെ തു​ട​ർ​ന്ന് തി​രു​വ​ന​ന്ത​പു​ര​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. അ​തീ​വ ഗു​രു​ത​രാ​വ​സ്ഥ​യി​ലാ​യ അ​ദ്ദേ​ഹം തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ലാ​ണ്.

 കോ​വി​ഡ് വാ​ക്സി​നെ​ടു​ത്ത​തി​നെ തു​ട​ർ​ന്നു​ള്ള പ്ര​ശ്ന​ങ്ങ​ളാ​ണെ​ന്നും ആ​രോ​ഗ്യ​നി​ല​യി​ൽ പു​രോ​ഗ​തി​യു​ണ്ടെ​ന്നും ആ​ശു​പ​ത്രി വൃ​ത്ത​ങ്ങ​ൾ അ​റി​യി​ച്ചു. വെ​ള്ളി​യാ​ഴ്ച രാ​വി​ലെ ശ്വാ​സ​ത​ട​സം അ​നു​ഭ​വ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന് കൊ​ട്ടാ​ര​ക്ക​ര​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രു​ന്നു. തുടർന്ന് തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്കു മാ​റ്റി​യ​ത്. കു​ടും​ബാം​ഗ​ങ്ങ​ളും അ​ടു​ത്ത ബ​ന്ധു​ക്ക​ളും ആ​ശു​പ​ത്രി​യി​ലു​ണ്ട്.
 
ആ​രോ​ഗ്യ പ്ര​ശ്ന​ങ്ങ​ളെ തു​ട​ർ​ന്ന് ഏ​റെ നാ​ളാ​യി വി​ശ്ര​മ​ത്തി​ലാ​യി​രു​ന്നു അ​ദ്ദേ​ഹം. മ​ക​നും പ​ത്ത​നാ​പു​ര​ത്തെ എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യു​മാ​യ കെ.​ബി.​ഗ​ണേ​ഷ് കു​മാ​ർ കോ​വി​ഡ് ബാ​ധി​ച്ചു ചി​കി​ത്സ​യി​ലാ​യി​രു​ന്ന​തി​നാ​ൽ പ​ത്ത​നാ​പു​ര​ത്തെ ഇ​ല​ക്ഷ​ൻ ക​മ്മി​റ്റി ഓ​ഫീ​സ് ഉ​ദ്ഘാ​ട​നം ചെ​യ്യാ​ൻ ബാ​ല​കൃ​ഷ​ണ​പി​ള്ള എ​ത്തി​യി​രു​ന്നു.