റോഡ് ഇടിഞ്ഞു, പുഴയിലേക്ക് കാര്‍ മറിഞ്ഞ് രണ്ടു പേര്‍ മരിച്ചു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 19th March 2021 08:45 AM  |  

Last Updated: 19th March 2021 08:45 AM  |   A+A-   |  

car fell into river

പ്രതീകാത്മക ചിത്രം

 

തിരുവനന്തപുരം: പുഴയിലേക്ക് കാർ മറിഞ്ഞ് രണ്ടു പേർ മരിച്ചു. തിരുവനന്തപുരം ചിറയിൻകീഴാണ് ദാരുണാപകടമുണ്ടായത്. ചിറയിന്‍കീഴ് സ്വദേശികളായ ജോതി ദത്ത് (55), മധു (58) എന്നിവരാണ് മരണപ്പെട്ടത്. ഒരു മരണാനന്തര ചടങ്ങില്‍ പങ്കെടുക്കാന്‍ പോവുകയായിരുന്ന വാഹനം വാമനപുരം പുഴയിലേക്ക് മറിയുകയായിരുന്നു. പുഴയുടെ സമീപമുള്ള റോഡ് ഇടിഞ്ഞതാണ് അപകടത്തിന് കാരണമായത്.