ജിമ്മിൽ ഭാരം ഉയർത്തുന്നതിനിടെ പരിശീലകൻ കുഴഞ്ഞുവീണു മരിച്ചു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 19th March 2021 08:01 AM  |  

Last Updated: 19th March 2021 08:01 AM  |   A+A-   |  

DEATH

പ്രതീകാത്മക ചിത്രം

 

തൃശൂർ; ജിമ്മിൽ പരിശീലനം നടത്തുന്നതിനിടെ യുവാവ് കുഴഞ്ഞു വീണു മരിച്ചു. ചെറുതുരുത്തി വെട്ടിക്കാട്ടിരിയിലെ ജിമ്മിന്റെ ഉടമയും പരിശീലകനുമായ തമിഴ്നാട് സ്വദേശി ലോകേഷാണ് (38) മരിച്ചത്. ഭാരം ഉയർത്തുന്ന പരിശീലനം നടക്കുന്നതിനിടെയായിരുന്നു മരണം. 

തമിഴ്നാട് കാട്ട്പാടി സ്വദേശിയായ ലോകേഷ് കഴിഞ്ഞ 15 വർഷമായി ചെറുതുരുത്തിയിൽ വാടകയ്ക്ക് താമസിക്കുകയാണ്. പരിശീലകനായ ലോകേഷ് ഏഴു വർഷം മുൻപാണ് സ്വന്തമായി ജിം ആരംഭിക്കുന്നത്. ഭാരം ഉയർത്തുന്നതിനിടെ കുഴഞ്ഞു വീണ ലോകേഷിനെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. തലച്ചോറിൽ രക്തസ്രാവമുണ്ടായതാണ് മരണകാരണമായത്. സിന്ധുവാണ് ഭാര്യ. കണ്ണൻ, മണി എന്നിവർ മക്കളാണ്.