അമിത് ഷാ വരുന്നത് സ്ഥാനാര്‍ത്ഥി ഇല്ലാത്ത തലശ്ശേരിയില്‍; വെട്ടിലായി ബിജെപി
By സമകാലിക മലയാളം ഡെസ്‌ക് | Published: 20th March 2021 05:16 PM |
Last Updated: 20th March 2021 05:17 PM | A+A A- |

എന്‍ ഹരിദാസ്, അമിത് ഷാ
കണ്ണൂര്‍: തലശ്ശേരിയില്‍ സ്ഥാനാര്‍ത്ഥി എന്‍ ഹരിദാസിന്റെ പത്രിക തള്ളിയതോടെ പ്രതിസന്ധിയിലായി ബിജെപി നേതൃത്വം. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ തലശ്ശേരിയില്‍ പ്രചാരണത്തിന് എത്താനിരിക്കെയാണ് സ്ഥാനാര്‍ത്ഥിയുടെ പത്രിക തള്ളിപ്പോയത്. 25നാണ് അമിത് ഷാ തലശ്ശേരിയില്‍ എത്തുന്നത്.
സ്ഥാനാര്‍ത്ഥിയില്ലാത്ത സാഹചര്യത്തില്‍ അമിത് ഷായുടെ പരിപാടി മറ്റൊരിടത്തേക്ക് മാറ്റിയേക്കും എന്നാണ് സൂചന. തലശ്ശേരിയിലെ പരിപാടിയെപ്പറ്റി ബിജെപി സ്ഥാനാര്‍ത്ഥി എന്‍ ഹരിദാസ് നേരത്തെ ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ടിരുന്നു.
പത്രിക തള്ളിയ നടപടിയ്ക്ക് എതിരെ സുപ്രീംകോടതിയെ സമീപിക്കാനാണ് തീരുമാനമെന്ന് ബിജെപി കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കൂടിയായ ഹരിദാസന്‍ പറഞ്ഞു.
ഫോം എ ഹാജരാക്കിയില്ല എന്നതാണ് നാമനിര്‍ദേശ പത്രിക തള്ളാന്‍ കാരണമായത്. ഡമ്മി സ്ഥാനാര്‍ത്ഥിയുടെ പത്രിക സ്വീകരിച്ചിരുന്നില്ല. ഇതോടെ തലശ്ശേരിയില്‍ ബിജെപിക്ക് സ്ഥാനാര്‍ത്ഥിയുണ്ടാകില്ലെന്ന് ഉറപ്പായി.ജില്ലയില്‍ ബിജെപിക്ക് ഏറ്റവും കൂടുതല്‍ വോട്ടുള്ള മണ്ഡലമാണ് തലശ്ശേരി. 2016 ല്‍ ബിജെപി തലശ്ശേരിയില്‍ 22,126 വോട്ടുകള്‍ നേടിയിരുന്നു.