കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം; കേരള-കര്‍ണാടക അതിര്‍ത്തിയില്‍ ഇന്ന് മുതല്‍ നിയന്ത്രണം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 20th March 2021 07:50 AM  |  

Last Updated: 20th March 2021 07:50 AM  |   A+A-   |  

Wayanad12

ഫയല്‍ ഫോട്ടോ


കൊച്ചി: കേരള കർണാടക അതിർത്തി യാത്രയ്ക്ക് കർണാടക സർക്കാർ ഏർപ്പെടുത്തിയ നിയന്ത്രണം ഇന്ന് മുതൽ. കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കി അതിർത്തികളിൽ പരിശോധന നടത്തിയതിന് ശേഷമാവും പ്രവേശനം അനുവദിക്കുക.

തലപ്പാടി അതിർത്തിയിൽ ഇന്നലെയെത്തിയ യാത്രക്കാർക്ക് ശനിയാഴ്ച മുതൽ ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമെന്ന നിർദേശം നൽകിയിട്ടുണ്ട്. കോവിഡ് രണ്ടാം തരംഗ മുന്നറിയിപ്പിനെ തുടർന്ന് നിയന്ത്രണമേർപ്പെടുത്തി, പരിശോധനകൾ കർശനമാക്കനാണ് കർണാടക സർക്കാരിന്റെ തീരുമാനം. 

കർണാടക ഏർപ്പെടുത്തിയ നിയന്ത്രണങ്ങളെ രാഷ്ട്രീയമായി പ്രതിരോധിക്കാനാണ് യുഡിഎഫിന്റെ തീരുമാനം. കഴിഞ്ഞ തവണ പ്രതിഷേധങ്ങൾക്ക് മുന്നിലുണ്ടായ എകെഎം അഷറഫ് മഞ്ചേശ്വരത്തെ യുഡിഎഫ് സ്ഥാനാർത്ഥിയാണ്. വീണ്ടും പ്രതിഷേധങ്ങൾക്ക് മുന്നിൽ നിന്ന് തെരഞ്ഞെടുപ്പ് കാലത്തെ പ്രധാന പ്രചാരണ വിഷയമാക്കി അതിർത്തി നിയന്ത്രണത്തെ മാറ്റാനാണ് സ്ഥാനാർത്ഥിയുടെ കണക്കുകൂട്ടൽ.