പദ്ധതികളുടെ വിശദാംശങ്ങൾ സമർപ്പിക്കണം; ഇ‍ഡിക്ക് പിന്നാലെ കിഫ്ബിക്ക് നോട്ടീസ് അയച്ച് ആദായ നികുതി വകുപ്പും

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 20th March 2021 05:00 PM  |  

Last Updated: 20th March 2021 05:00 PM  |   A+A-   |  

Details of projects must be submitted

ചിത്രം: ഫെയ്സ്ബുക്ക്

 

തിരുവനന്തപുരം: കിഫ്ബി പദ്ധതികളുടെ വിശദാംശങ്ങൾ തേടി ആദായ നികുതി വകുപ്പും. കിഫ്ബിക്ക് ആദായ നികുതി വകുപ്പ് നോട്ടീസ് അയച്ചു. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ കിഫ്ബി നടപ്പാക്കിയ പദ്ധതികളുടെ വിശദാംശങ്ങൾ സമർപ്പിക്കാനാണ് നോട്ടീസിൽ ആവശ്യപ്പെട്ടിരിക്കുന്നത്. 

പദ്ധതിയുടെ വിശദാംശങ്ങൾ കൂടാതെ കഴിഞ്ഞ അഞ്ച് വർഷത്തിനിടെ കരാറുകാർക്ക് നൽകിയിട്ടുള്ള പണത്തിന്റെ വിശദാംശങ്ങൾ നൽകണമെന്നും നോട്ടീസിൽ ആവശ്യപ്പെട്ടിട്ടുണ്ട്. ഓരോ പദ്ധതിക്കും എത്ര നികുതി നൽകിയിട്ടുണ്ട് തുടങ്ങിയ കാര്യങ്ങളും അറിയിക്കാൻ ഇൻകം ടാക്‌സ് അഡീഷണൽ കമ്മീഷണർ നൽകിയ കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്. 

നേരത്തെ പദ്ധതികൾ സംബന്ധിച്ച് വിവരങ്ങൾ നൽകാൻ ഇഡിയും കിഫ്ബിക്ക് നോട്ടീസ് അയച്ചിരുന്നു. കിഫ്ബിയിലെ ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യാൻ ഇഡി വിളിപ്പിക്കുകയും ചെയ്തു. ഇത് വലിയ വിവാദങ്ങൾക്ക് ഇടയാക്കുകയും ഉദ്യോഗസ്ഥർ ഹാജരാകില്ലെന്ന് നിലപാടെടുക്കുകയും ചെയ്തു. ഇതിനു പിന്നാലെയാണ് മറ്റൊരു കേന്ദ്ര ഏജൻസിയും കിഫ്ബി പദ്ധതികളെക്കുറിച്ച് അന്വേഷണം ആരംഭിച്ചത്.