വോട്ടഭ്യർത്ഥനക്കിടെ സ്ലാബ് തകർന്നു; ആറ്റിങ്ങലിലെ എൽഡിഎഫ് സ്ഥാനാർത്ഥിക്ക് പരിക്ക്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 20th March 2021 12:50 PM  |  

Last Updated: 20th March 2021 12:50 PM  |   A+A-   |  

Injury to LDF candidate in Attingal

ഒഎസ് അംബിക/ ഫെയ്സ്ബുക്ക്

 

തിരുവനന്തപുരം: ആറ്റിങ്ങൽ നിയോജക മണ്ഡലം എൽഡിഎഫ് സ്ഥാനാർത്ഥി ഒഎസ് അംബികയ്ക്ക് സ്ലാബ് ഇടിഞ്ഞ് പരിക്കേറ്റു. കാരേറ്റ് ജംഗ്ഷനിൽ വോട്ട് അഭ്യർത്ഥിക്കുന്നതിനിടെ റോഡിലുണ്ടായിരുന്ന സ്ലാബ് ഇടിഞ്ഞ് കാലിനാണ് പരിക്കേറ്റത്. പരിക്ക് ഗുരുതരമല്ല. 

സ്ഥാനാർത്ഥിക്കൊപ്പമുണ്ടായിരുന്നവർക്കും നിസാര പരിക്കുകൾ സംഭവിച്ചിട്ടുണ്ട്. പരിക്കേറ്റ കാര്യം സ്ഥാനാർത്ഥി ഫെയ്സ്ബുക്കിലിട്ട കുറിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്. 

കാരേറ്റ്‌, പുളിമാത്ത് പഞ്ചായത്തിലെ വോട്ടർമാരെ കാണുന്നതിനിടയിൽ സ്വകാര്യ  വ്യക്തി നിർമ്മിച്ച  ഓട തകർന്നാണ് തനിക്ക് പരിക്കേറ്റതെന്ന് അവർ ഫെയ്സ്ബുക്കിൽ കുറിച്ചു. തന്റെ കൂടെ വന്ന പ്രവർത്തകർക്കും നിസാര പരിക്കുകൾ സംഭവിച്ചതായും പ്രചാരണ പ്രവർത്തനങ്ങൾ തുടരുമെന്നും അവർ കുറിച്ചു.