സിഐടിയു ഓഫീസില്‍ കയറി വോട്ട് ചോദിച്ച് യുഡിഎഫ് സ്ഥാനാര്‍ത്ഥി; നിറ ചിരിയുമായി 'എതിരാളികള്‍'

സിഐടിയു ഓഫീസില്‍ കയറി കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയുടെ വോട്ടഭ്യര്‍ത്ഥന.
സിഐടിയു ഓഫീസില്‍ വോട്ടഭ്യര്‍ത്ഥിക്കുന്ന യുഡിഎഫ് സ്ഥാനാര്‍ത്ഥി സരിന്‍/ഫെയ്‌സ്ബുക്ക്‌
സിഐടിയു ഓഫീസില്‍ വോട്ടഭ്യര്‍ത്ഥിക്കുന്ന യുഡിഎഫ് സ്ഥാനാര്‍ത്ഥി സരിന്‍/ഫെയ്‌സ്ബുക്ക്‌

ഒറ്റപ്പാലം: സിഐടിയു ഓഫീസില്‍ കയറി കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയുടെ വോട്ടഭ്യര്‍ത്ഥന. ഒറ്റപ്പാലത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥി  പി സരിനാണ് സിഐടിയു ഓഫീസില്‍ എത്തി വോട്ട് ചോദിച്ചത്. അപ്രതീക്ഷിതമായി കടന്നുവന്ന എതിര്‍ സ്ഥാനാര്‍ത്ഥിയെ നിറഞ്ഞ ചിരിയോടെ തന്നെ സിഐടിയു പ്രവര്‍ത്തകര്‍ സ്വീകരിക്കുകയും ചെയ്തു. 

സിഐടിയു ഓഫീസിലെത്തി വോട്ട് ചോദിക്കുന്ന ചിത്രം സരിന്‍ ഫെയ്‌സ്ബുക്കില്‍ പങ്കുവച്ചിട്ടുണ്ട്. 'ഒറ്റപ്പാലത്ത് കോട്ടകളില്ല.. കെട്ടുറപ്പുള്ള മനുഷ്യരും മനസ്സുകളുമുണ്ട്...ഇടം വലം നോക്കാതെ നേര്‍വഴിക്ക്...നേരിന്റെ തേരാളികളോടൊപ്പം..' എന്നാണ് ചിത്രം പങ്കുവച്ചുകൊണ്ട് സരിന്‍ കുറിച്ചിരിക്കുന്നത്. 

ഇടതുപക്ഷത്തിന്റെ കോട്ടകളില്‍ ഒന്നാണ് ഒറ്റപ്പാലം. 2016ല്‍ സിപിഎമ്മിന്റെ പി ഉണ്ണി  67,161വോട്ട് നേടിയാണ് ഇവിടെ വിജയിച്ചത്. കോണ്‍ഗ്രസിന്റെ ഷാനിമോള്‍ ഉസ്മാന്‍ 51,073വോട്ടും നേടി. ഇത്തവണ മണ്ഡലം നിലനിര്‍ത്താന്‍ എല്‍ഡിഎഫ് അഡ്വ. കെ പ്രേം കുമാറിനെയാണ് രംഗത്തിറക്കിയിരിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com