അതിസമ്പന്നൻ ശ്രേയാംസ്കുമാർ, കൈവശം 84.64 കോടിയുടെ സ്വത്ത്
By സമകാലിക മലയാളം ഡെസ്ക് | Published: 20th March 2021 07:01 AM |
Last Updated: 20th March 2021 07:06 AM | A+A A- |
ശ്രേയാംസ്കുമാർ/ ഫേയ്സ്ബുക്ക്
തിരുവനന്തപുരം; സംസ്ഥാനത്തെ നിയമസഭാ തെരഞ്ഞടുപ്പിൽ മത്സരിക്കുന്ന സ്ഥാനാർഥികളിൽ ഏറ്റവും കൂടുതൽ സ്വത്തുള്ളത് എംവി ശ്രേയാംസ്കുമാറിന്. കൽപറ്റയിലെ എൽഡിഎഫ് സ്ഥാനാർത്ഥിയായ അദ്ദേഹത്തിന് 84.64 കോടിയുടെ സ്വത്താണുള്ളത്. 3.98 കോടിയുടെ ബാധ്യതയുള്ളതായും സത്യവാങ്ങ്മൂലത്തിൽ പറയുന്നു.
കൈയിൽ 15,000 രൂപയും ബാങ്ക് നിക്ഷേപം, ഓഹരി ഇനത്തിലായി 9.67 കോടിയും ഉണ്ട്. 74.97 കോടിയുടെ ഭൂസ്വത്തുമുണ്ട്. ഭാര്യ കവിത ശ്രേയാംസ്കുമാറിന് ബാങ്ക് നിക്ഷേപം, ഓഹരി ഇനങ്ങളിലായി 25.12 ലക്ഷവും 54 ലക്ഷത്തിെൻറ ഭൂസ്വത്തും ഉണ്ട്.
സമ്പത്തിൽ പിന്നിൽ കോഴിക്കോട് നോർത്തിലെ യുഡിഎഫ് സ്ഥാനാർഥി കെ.എം. അഭിജിത്താണ്. കെഎസ് യു സംസ്ഥാന പ്രസിഡൻറായാ അദ്ദേഹത്തിന് 14,508 രൂപയുടെ സമ്പാദ്യമാണുള്ളത്. കൈയിലുള്ള 3000 രൂപ, സഹകരണ സൊസൈറ്റിയിലെ ഓഹരിയായ 10,000 അടക്കമാണിത്. 1.73 ലക്ഷം ബാങ്ക് വായ്പയും ഉണ്ട്.