സാനിറ്റൈസര്‍ ഉപയോഗിച്ച ശേഷം ചന്ദനത്തിരി കത്തിച്ചതോടെ തീപിടുത്തം; ഗുരുതരമായി പൊള്ളലേറ്റ യുവാവിന് പുതുജീവന്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 20th March 2021 08:27 AM  |  

Last Updated: 20th March 2021 08:27 AM  |   A+A-   |  

illeraid in illegal sanitizer manufacturing center

പ്രതീകാത്മക ചിത്രം


മരട്: സാനിറ്റൈസറിൽ നിന്ന് തീപടർന്ന് ​ഗുരുതരമായി പരിക്കേറ്റ യുവാവിന് പുതുജീവൻ. വിപിഎസ് ലേക്‌ഷോർ ആശുപത്രിയിൽ ചികിത്സയിലായിരുന്ന തൃശൂർ വെങ്ങിണിശ്ശേരി സ്വദേശി സുമേഷ് (22) ആരോ​ഗ്യനില വീണ്ടെടുത്തു. 

ഫെബ്രുവരി 25-നാണ് സുമേഷിന് ​ഗുരുതരമായി പൊള്ളലേറ്റത്. പെയിന്റിങ് ജോലിക്കു ശേഷം സാനിറ്റൈസർ ഉപയോഗിച്ച് ശരീരം വൃത്തിയാക്കിയ സുമേഷ് പിന്നീട് ഓട്ടോയിൽ കയറി ചന്ദനത്തിരി കത്തിച്ചതോടെ തീ പടരുകയായിരുന്നു. 40 ശതമാനത്തിലേറെ പൊള്ളലേറ്റു. നടക്കാനും ഭക്ഷണം കഴിക്കാനും സാധിക്കാത്ത അവസ്ഥയിലായിരുന്നു.

അണുബാധയ്ക്കുള്ള സാധ്യതയും വെല്ലുവിളിയായി. എന്നാൽ 14 ദിവസത്തെ ചികിത്സയ്ക്കു ശേഷം യുവാവ് ആശുപത്രി വിട്ടു. ആൽക്കഹോൾ-അധിഷ്ഠിത സാനിറ്റൈസർ കൈകാര്യം ചെയ്യുമ്പോൾ അതീവ ശ്രദ്ധ പുലർത്തണമെന്നും തീയുമായി സമ്പർക്കം വരാതെ നോക്കണമെന്നും വിപിഎസ് ലേക്‌ഷോറിലെ പ്ലാസ്റ്റിക് സർജറി വിഭാഗം സീനിയർ കൺസൽറ്റന്റ് ഡോ പോൾ ജോർജ് പറഞ്ഞു.