25 കുടുംബങ്ങളുടെ ജീവിതം മാറും; ദുബൈയില്‍ ഏഴു കോടിയുടെ ഭാഗ്യം മലയാളിക്ക് 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 21st March 2021 10:01 PM  |  

Last Updated: 21st March 2021 10:01 PM  |   A+A-   |  

dubai duty free contest

ദുബൈ ഡ്യൂട്ടി ഫ്രീ മില്ലെനിയം മില്യനയര്‍ നറുക്കെടുപ്പ്‌

 

ദുബൈ: ദുബൈ ഡ്യൂട്ടി ഫ്രീ മില്ലെനിയം മില്യനയര്‍ നറുക്കെടുപ്പില്‍ അല്‍ഖൂസ് സ്‌കൂള്‍ ട്രാന്‍സ്‌പോര്‍ട് കമ്പനിയിലെ മലയാളികളടക്കമുള്ള 25 ജീവനക്കാര്‍ ചേര്‍ന്നെടുത്ത ടിക്കറ്റിന് ഏഴ് കോടിയിലേറെ രൂപ (10 ലക്ഷം യുഎസ് ഡോളര്‍) സമ്മാനം. മലയാളിയായ രാഹുല്‍ കോവിത്തല താഴേവീട്ടിലിന്റെ പേരിലാണ് ഇവര്‍ ടിക്കറ്റെടുത്തത്. 

കഴിഞ്ഞ 12 വര്‍ഷമായി ദുബായില്‍ ജോലി ചെയ്യുന്ന രാഹുല്‍ സ്‌കൂള്‍ ട്രാന്‍സ്‌പോര്‍ട് കമ്പനിയില്‍ ഫിനാന്‍സ് ഓഫീസറാണ്. ഈ സംഘം കഴിഞ്ഞ നാല് വര്‍ഷമായി ടിക്കറ്റെടുത്ത് വരികയായിരുന്നു. ഇവരില്‍ കൂടുതല്‍ പേരും ബസ് ഡ്രൈവർമാരാ‍ണ്. 1999 ല്‍ ആരംഭിച്ച ശേഷം ഈ നറുക്കെടുപ്പില്‍ ഒന്നാം സമ്മാനം നേടുന്ന 178-ാമത്തെ ഇന്ത്യക്കാരാണ് രാഹുലും ടീമും.

സമ്മാനവിവരവുമായി ഫോണ്‍കോള്‍ എത്തിയപ്പോള്‍ വിശ്വസിക്കാനായില്ലെന്ന് രാഹുല്‍ പറഞ്ഞു. ഇന്ന് മറ്റൊരു ഫോണ്‍ കോളും ഇ-മെയിലും ലഭിച്ചു. ഫെബ്രുവരി 25ന് ഓണ്‍ലൈനിലൂടെയാണ് രാഹുല്‍ ടിക്കറ്റെടുത്തത്. 1000 ദിര്‍ഹം വിലയുള്ള ടിക്കറ്റിനായി ഇദ്ദഹം 100 ദിര്‍ഹം ചെലവഴിച്ചപ്പോള്‍ ബാക്കി 900 ദിര്‍ഹം 24 പേര്‍ ചേര്‍ന്ന് നല്‍കി. ഏറെ കാലമായി കാത്തിരുന്ന സമ്മാനമാണിത്. പക്ഷേ, തുക എന്ത് ചെയ്യണമെന്ന് ഇതുവരെ തീരുമാനിച്ചില്ലെന്ന് രാഹുല്‍ പറഞ്ഞു. സമ്മാനം നേടിയ സംഘത്തിലൊരാളായ ടി ജി സജീവ് കുമാറും മലയാളിയാണ്.