തലശ്ശേരിയിലെ ബിജെപി പത്രിക; കേസ് നാളത്തേക്ക് മാറ്റി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 21st March 2021 04:18 PM  |  

Last Updated: 21st March 2021 04:18 PM  |   A+A-   |  

kerala high court

കേരള ഹൈക്കോടതി/ഫയല്‍ ചിത്രം

 


കൊച്ചി: തലശ്ശേരിയിലെ എന്‍ഡിഎ സ്ഥാനാര്‍ഥി എന്‍.ഹരിദാസിന്റെ നാമനിര്‍ദേശ പത്രിക തള്ളിയതിനെതിരായ ഹര്‍ജി ഹൈക്കോടതി തിങ്കളാഴ്ചത്തേക്ക് മാറ്റി. തിങ്കളാഴ്ച എതിര്‍സത്യവാങ്മൂലം നല്‍കാന്‍ തെരഞ്ഞെടുപ്പ് കമ്മിഷന് നിര്‍ദേശം നല്‍കി. കേസില്‍ കക്ഷി ചേരാന്‍ തലശ്ശേരിയിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി അപേക്ഷ നല്‍കി. 

ചിഹ്നം അനുവദിക്കാന്‍ സംസ്ഥാന പ്രസിഡന്റിനെ ചുമതലപ്പെടുത്തി നല്‍കുന്ന ഫോം എയില്‍ ദേശീയ പ്രസിഡന്റിന്റെ ഒപ്പില്ല എന്ന കാരണത്താലാണ് ഹരിദാസിന്റെ നാമനിര്‍ദേശ പത്രിക തള്ളിയത്.അതേസമയം, ഗുരുവായൂരിലെ എന്‍ഡിഎ സ്ഥാനാര്‍ഥി നിവേദിത സുബ്രഹ്മണ്യന്റെ ഹര്‍ജി ഹൈക്കോടതി പരിഗണിക്കുന്നു. ബിജെപി സംസ്ഥാന പ്രസിഡന്റിന്റെ ഒപ്പ് പത്രികയില്‍ ഇല്ലെന്ന കാരണത്താലായിരുന്നു