മൂന്ന് മണിക്കൂറിനിടെ മൂന്ന് ജില്ലകളില്‍ കാറ്റിനും മഴയ്ക്കും സാധ്യത 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 21st March 2021 03:03 PM  |  

Last Updated: 21st March 2021 03:03 PM  |   A+A-   |  

rain with thunderstorm

പ്രതീകാത്മക ചിത്രം

 

തിരുവനന്തപുരം: സംസ്ഥാനത്ത് ബുധനാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത. മൂന്ന് മണിക്കൂറിനിടെ മൂന്ന് ജില്ലകളില്‍ കാറ്റിനും മഴയ്ക്കും സാധ്യതയെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പില്‍ പറയുന്നു.

കോട്ടയം, ഇടുക്കി, പത്തനംതിട്ട  എന്നി  ജില്ലകളിലാണ് വരും മണിക്കൂറുകളില്‍ മഴ ലഭിക്കുമെന്ന പ്രവചനം. 40 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന കാറ്റിനും  മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.