പറയാത്ത കാര്യം പറഞ്ഞെന്ന് പ്രചാരണം; 'പോരാളി ഷാജിക്ക്' എതിരെ പരാതിയുമായി വി എം സുധീരന്‍

സിപിഎം പ്രവര്‍ത്തകരുടെ ഫെയ്‌സ്ബുക്ക് പേജായ 'പോരാളി ഷാജി'ക്ക് എതിരെ പരാതിയുമായി കോണ്‍ഗ്രസ് നേതാവ് വി എം സുധീരന്‍
വി എം സുധീരന്‍/ഫയല്‍ ചിത്രം
വി എം സുധീരന്‍/ഫയല്‍ ചിത്രം

തിരുവനന്തപുരം: സിപിഎം പ്രവര്‍ത്തകരുടെ ഫെയ്‌സ്ബുക്ക് പേജായ 'പോരാളി ഷാജി'ക്ക് എതിരെ പരാതിയുമായി കോണ്‍ഗ്രസ് നേതാവ് വി എം സുധീരന്‍. ശബരിമല വിഷയത്തില്‍ തന്റെ ചിത്രംവെച്ച് അപകീര്‍ത്തികരമായ പോസ്റ്ററുകള്‍ പ്രചരിപ്പിക്കുന്നതിന് എതിരെ സുധീരന്‍ സംസ്ഥാന പൊലീസ് മേധാവിക്കും ചീഫ് ഇലക്ടറല്‍ ഓഫീസര്‍ക്കും പരാതി നല്‍കി. 'എടതിരിഞ്ഞി വായനശാല ചര്‍ച്ചാവേദി', 'പോരാളി ഷാജി' എന്നീ ഫെയ്സ്ബുക്ക് പേജുകളിലാണ് തന്റെപേരില്‍ അപകീര്‍ത്തികരമായ പ്രസ്താവനകളുള്ളതെന്ന് സുധീരന്റെ പരാതിയില്‍ പറയുന്നു.

സുധീരന്റെ പ്രസ്താവനകള്‍ എന്നുപറഞ്ഞാണ് ഇവ പ്രചരിപ്പിക്കുന്നത്. ഇത് യഥാര്‍ഥമല്ലെന്നും ഇത്തരത്തിലൊരു പ്രസ്താവന താന്‍ നടത്തിയിട്ടില്ലെന്നും സുധീരന്റെ പരാതിയില്‍ പറയുന്നു. ഇത് വാര്‍ത്തയായി നല്‍കിയ ഓണ്‍ലൈന്‍ മാധ്യമത്തിനെതിരേയും നടപടി ആവശ്യപ്പെട്ടിട്ടുണ്ട്.

വാസ്തവ വിരുദ്ധമായ ഈ പോസ്റ്റുകള്‍ നീക്കംചെയ്യണമെന്നും ഉത്തരവാദികള്‍ക്കെതിരേ കര്‍ശനനടപടി സ്വീകരിക്കണമെന്നും സുധീരന്‍ ആവശ്യപ്പെട്ടു. പരാതി അന്വേഷിക്കാന്‍ ഡിജിപിക്ക് നിര്‍ദേശം നല്‍കിയതായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടീക്കാറാം മീണ അറിയിച്ചു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com