10, 12 ക്ലാസുകളിലെ പരീക്ഷ നിങ്ങൾക്ക് ഇഷ്ടമുള്ളിടത്ത് എഴുതാം; പരീക്ഷാകേന്ദ്രം മാറ്റാമെന്ന് സിബിഎസ്ഇ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 22nd March 2021 08:21 AM  |  

Last Updated: 22nd March 2021 08:26 AM  |   A+A-   |  

cbse exam

ഫയല്‍ ചിത്രം

 

ന്യൂഡൽഹി; 10, 12 ക്ലാസുകളിലെ സിബിഎസ്ഇ ബോർഡ് പരീക്ഷ എഴുതുന്ന കുട്ടികൾക്ക് സന്തോഷ വാർത്ത. പരീക്ഷ എഴുതേണ്ട കേന്ദ്രം നിങ്ങളുടെ ഇഷ്ടത്തിന് തെരഞ്ഞെടുക്കാം. ഇത് ആദ്യമായാണ് സിബിഎസ്ഇ പരീക്ഷ കേന്ദ്രം മാറ്റാൻ അനുമതി നൽകുന്നത്. കോവിഡിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം. 

പരീക്ഷ കേന്ദ്രം മാറ്റാനുള്ള അപേക്ഷ പരീക്ഷയെഴുതാൻ രജിസ്റ്റർ ചെയ്ത സ്കൂളുകളിൽ 25ന് അകം നൽകണം. വിദ്യാർത്ഥികളുടെ അപേക്ഷ ലഭിച്ചാൽ സിബിഎസ്ഇ സൈറ്റിൽ ലോ​ഗിൻ ചെയ്ത് പരീക്ഷ കേന്ദ്രം മാറ്റാൻ സ്കൂളുകൾ അവസരം ഒരുക്കും. ഒരിക്കൽ അപേക്ഷിച്ചാൽ വീണ്ടും മാറ്റാൻ അവസരം ഉണ്ടായിരിക്കില്ല. അപേക്ഷകൾ ക്രോഡീകരിച്ച് മാർച്ച് 31 ന് അകം സ്കൂളൂകൾ സിബിഎസ്ഇ വെബ്സൈറ്റിൽ അപ്ലോ‍ഡ് ചെയ്യണം

പ്രാക്ടിക്കൽ പരീക്ഷകൾക്ക് പ്രതിദിനം രണ്ട് ഷിഫ്റ്റുകൾക്ക് പകരം മൂന്ന് ഷിഫ്റ്റുകൾ ആക്കാനും സ്കൂളുകൾക്ക് അനുമതി നൽകി. ചില സ്കൂളുകളിൽ വിദ്യാർത്ഥികളുടെ എണ്ണം കൂടുതലായതിനാലാണ് ഇത്. 12ാം ക്ലാസ് തിയറി പരീക്ഷ മെയ് നാലിനാണ് തുടങ്ങുക. പ്രാക്ടിക്കൽ പരീക്ഷകൾ ഇതിനകം ആരംഭിച്ചെങ്കിലും അഡ്മിറ്റ് കാർഡുകൾ വിതരണം ചെയ്തിട്ടില്ല.