രണ്ടു ജില്ലകളിൽ ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യത, ജാഗ്രതാ മുന്നറിയിപ്പ്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 22nd March 2021 07:24 AM  |  

Last Updated: 22nd March 2021 07:24 AM  |   A+A-   |  

rain-thunderstorm-1

പ്രതീകാത്മക ചിത്രം

 

തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ടു ജില്ലകളിൽ ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യതയെന്ന് കാലാവസ്ഥ മുന്നറിയിപ്പ്. മലപ്പുറം, തൃശൂർ ജില്ലകളിൽ ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യതയുണ്ടെന്നാണ് അറിയിപ്പ്.

മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേ​ഗത്തിൽ വീശിയടിക്കാവുന്ന കാറ്റിനും മഴയ്ക്കും സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചത്. ജനങ്ങൾ ജാ​ഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു.