പിസി ജോര്‍ജിന് ചിഹ്നം 'തൊപ്പി'

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 22nd March 2021 04:59 PM  |  

Last Updated: 22nd March 2021 04:59 PM  |   A+A-   |  

PC

ഫയല്‍ ചിത്രം

 


തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ പിസി ജോര്‍ജിന് ഇത്തവണ ചിഹ്നം തൊപ്പി അനുവദിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍. ജനപക്ഷം നോതാവായ പിസി ജോര്‍ജ് ഇക്കുറിയും പൂഞ്ഞാറില്‍ നിന്നാണ് ജനവിധി തേടുന്നത്. 2016ല്‍ എല്ലാ മുന്നണികള്‍ക്കെതിരെയും മല്‍സരിച്ച വേളയില്‍ 28000 ആയിരുന്നു ജോര്‍ജിന്റെ ഭൂരിപക്ഷം. 

ഇത്തവണ ഭൂരിപക്ഷം വര്‍ധിക്കുമെന്നാണ് പിസി ജോര്‍ജ് പറയുന്നത്. അഞ്ച് വര്‍ഷം മുമ്പ് വരെ യുഡിഎഫിനും എല്‍ഡിഎഫിനുമൊപ്പം ഇടയ്ക്ക് മാറി മാറി പരീക്ഷം നടത്തിയ പിസി ജോര്‍ജ് 2016ല്‍ ഒറ്റയ്ക്കായിരുന്നു. ഇത്തവണയും ഒറ്റയ്ക്ക് തന്നെ. പ്രബല മുന്നണികളെയെല്ലാം പരാജയപ്പെടുത്തി കഴിഞ്ഞ തവണ പൂഞ്ഞാറില്‍ അദ്ദേഹം വന്‍ വിജയം നേടി. ഇത്തവണ വോട്ടുകള്‍ പരമാവധി ഉയര്‍ത്തുകയാണ് എന്‍ഡിഎയുടെ ലക്ഷ്യങ്ങളിലൊന്ന്. അതുകൊണ്ട് പിസി ജോര്‍ജ് പ്രതീക്ഷിച്ച തന്ത്രം വിജയിക്കുമോ എന്നാണ് ഇനി അറിയേണ്ടത്.