പി സി ജോർജിനെ കൂക്കിവിളിച്ച് നാട്ടുകാർ; തിരിച്ച് തെറിപറഞ്ഞ് എംഎൽഎ ( വീഡിയോ)

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 22nd March 2021 10:43 PM  |  

Last Updated: 22nd March 2021 10:43 PM  |   A+A-   |  

kerala election

പി സി ജോര്‍ജിന്റെ വാഹന പ്രചാരണം

 

കോട്ടയം: വോട്ട്​ ചോദിക്കാനെത്തിയ ജനപക്ഷം സ്ഥാനാർഥിയും പൂഞ്ഞാർ എംഎൽഎയുമായ പി സി ജോർജിനെ കൂക്കിവിളിച്ച്​ നാട്ടുകാർ. ​
ഇതേത്തുടർന്ന് അരിശം കയറിയ പി സി ജോർജ്​ തിരിച്ച്​ അസഭ്യം വിളിച്ചാണ്​ മടങ്ങിയത്​. 

തീക്കോയി പഞ്ചായത്തിൽ പ്രചാരണത്തിന്​ എത്തിയപ്പോഴായിരുന്നു നാടകീയ സംഭവങ്ങൾ. പ്രതിഷേധിച്ച​വരോട്​ പി സി ജോർജ്​ പറഞ്ഞതിങ്ങനെ: 'നിങ്ങളിൽ സൗകര്യമുള്ളവർ എനിക്ക്​ വോട്ടുചെയ്യുക. ​ഇല്ലെങ്കിലും കുഴപ്പമില്ല. നിൻറെയൊക്കെ വീട്ടിൽ കാരണവൻമാർ ഇങ്ങനെയാണോ പഠിപ്പിച്ചത്​. കാരണവൻമാർ നന്നായാലേ മക്കൾ നന്നാകൂ. അതിനായി അല്ലാഹുവിനോട്​ പ്രാർഥിക്കാം. ഞാൻ തെരഞ്ഞെടുപ്പ്​ കമീഷനിൽ പരാതി കൊടുത്താൽ നിങ്ങളൊക്കെ അകത്തുപോകും. ഞാൻ ഇൗരാറ്റുപേട്ടയിൽ തന്നെ കാണും'- കൂടെ ഏതാനും സഭ്യമല്ലാത്ത പ്രയോഗങ്ങളും നടത്തിയാണ്​ പി സി ജോർജ്​ മടങ്ങിയത്​. പൂഞ്ഞാറിലെ സിറ്റിങ് എംഎൽഎയായ പി സി ജോർജ് എൽഡിഎഫിനും യുഡിഎഫിനും എതിരെയാണ് മത്സരിക്കുന്നത്.