യുഡിഎഫിന് ആവേശം പകരാൻ രാഹുൽ​ഗാന്ധി ഇന്നെത്തും ; തെരഞ്ഞെടുപ്പ് യോ​ഗങ്ങളിൽ പങ്കെടുക്കും

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 22nd March 2021 06:59 AM  |  

Last Updated: 22nd March 2021 06:59 AM  |   A+A-   |  

rahul gandhi

ഫയല്‍ ചിത്രം

 

കൊച്ചി: യുഡിഎഫ് തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി കോൺ​ഗ്രസ് നേതാവ് രാഹുൽ​ഗാന്ധി ഇന്ന് കേരളത്തിലെത്തും. രണ്ടുദിവസം അദ്ദേഹം വിവിധ തെരഞ്ഞെടുപ്പ് യോ​ഗങ്ങളിൽ സംസാരിക്കും. എറണാകുളം,കോട്ടയം,ആലപ്പുഴ തുടങ്ങിയ ജില്ലകളിലെ വിവിധ നിയമസഭാ മണ്ഡലങ്ങളിൽ നടക്കുന്ന പൊതുയോഗങ്ങളിലാണ് അദ്ദേഹം പങ്കെടുക്കുക.

രാവിലെ 11ന് കൊച്ചി നാവിക വിമാനത്താവളത്തിൽ എത്തുന്ന രാഹുൽ ഗാന്ധി തുടർന്ന് സെന്‍റ് തെരേസാസ് കോളജിലെത്തി വിദ്യാർഥിനികളുമായുളള സംവാദത്തിൽ പങ്കെടുക്കും. വൈപ്പിൻ, കൊച്ചി, തൃപ്പൂണിത്തുറ മണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പ് യോഗങ്ങളിലും തുടർന്ന് പങ്കെടുക്കും. 

വൈകിട്ട് നാലുമണിയോടെ ആലപ്പുഴയിലേക്ക് പുറപ്പെടുന്ന രാഹുൽ ഗാന്ധി അരൂർ, ചേർത്തല, ആലപ്പുഴ, അമ്പലപ്പുഴ, ഹരിപ്പാട് മണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പ് യോഗങ്ങളിൽ പങ്കെടുക്കും. പര്യടനത്തിന്‍റെ രണ്ടാം ദിവസമായ നാളെ കോട്ടയം ജില്ലയിലും എറണാകുളം ജില്ലയുടെ കിഴക്കൻ മേഖലകളിലും പ്രചാരണ യോഗങ്ങളിൽ പങ്കെടുക്കും.