ബണ്‍ കഴിച്ചുകൊണ്ടിരുന്ന ഒന്നരവയസുകാരന്റെ തൊണ്ടയില്‍ നൂല്‍കമ്പി കുടുങ്ങി, വീട്ടുകാരുടെ ഇടപെടല്‍ രക്ഷയായി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 22nd March 2021 08:50 AM  |  

Last Updated: 22nd March 2021 08:50 AM  |   A+A-   |  

wire got stuck in the throat of a baby

പ്രതീകാത്മക ചിത്രം

 

കൊല്ലം;  ബേക്കറിയില്‍ നിന്ന് വാങ്ങിയ ബണ്‍ കഴിച്ച ഒന്നര വയസ്സുകാരന്റെ തൊണ്ടയില്‍ നൂല്‍ കമ്പി കുടുങ്ങി. കൊല്ലം പൂയപ്പള്ളി തച്ചക്കോട് ലക്ഷ്മി നിവാസില്‍ വിജയന്റെ മകന്‍ ശ്രീഹരിയുടെ തൊണ്ടയിലാണ് നൂല്‍ കമ്പി കുടുങ്ങിയത്. വീട്ടുകാരുടെ ഉടനടിയുള്ള ഇടപെടലാണ് കുഞ്ഞിന് രക്ഷയായത്. 

ബണ്‍ കഴിക്കുന്നതിനിടെ കുഞ്ഞ് വെപ്രാളം കാണിക്കുന്നതുകണ്ട ഉടനെ വീട്ടുകാര്‍ തൊണ്ടക്കുഴിയില്‍ കൈകടത്തി പരിശോധിച്ചു. അപ്പോഴാണ് തൊണ്ടയില്‍ കുടുങ്ങിയ നിലയില്‍ നൂല്‍ കമ്പി കണ്ടെത്തിയത്. കമ്പിയുടെ അവശിഷ്ടം തൊണ്ടയില്‍ നിന്ന് എടുത്തതിനാല്‍ കുട്ടിക്ക് മറ്റ് കുഴപ്പമുണ്ടായില്ല.