പുഴയില്‍ 13 കാരിയുടെ മൃതദേഹം ; പിതാവിനെ കാണാനില്ല

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 23rd March 2021 07:48 AM  |  

Last Updated: 23rd March 2021 07:48 AM  |   A+A-   |  

vaiga and sanu

വൈഗ, സനു മോഹന്‍ / ടെലിവിഷന്‍ ചിത്രം

 

കൊച്ചി : മുട്ടാര്‍പുഴയില്‍ പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തി. മഞ്ഞുമ്മല്‍ റഗുലേറ്റര്‍ ബ്രിജിനു സമീപമാണ് മൃതദേഹം കണ്ടെത്തിയത്. കങ്ങരപ്പടി ശ്രീഗോകുലം ഹാര്‍മണി ഫ്‌ലാറ്റില്‍ ബീറ്റ ഗ്രീന്‍ 6-എയില്‍ സനു മോഹന്റെ മകള്‍ വൈഗയുടെ (13) മൃതദേഹമാണ് കണ്ടെത്തിയത്. 

കുട്ടിയുടെ പിതാവിനെ കാണാതായിട്ടുണ്ട്. സനുമോഹന്‍ മകളുമൊന്നിച്ച് പുഴയില്‍ ചാടിയതാണെന്നാണ് പൊലീസ് സംശയിക്കുന്നത്. ഉച്ചയ്ക്ക് 12.30ന് മഞ്ഞുമ്മല്‍ പാലത്തിലൂടെ യാത്ര ചെയ്തവരാണ് പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടത്. മൃതദേഹം എറണാകുളം ഗവ.മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയിലേക്കു മാറ്റി.

ഞായറാഴ്ച രാത്രി 9.10 മുതല്‍ ഇരുവരെയും കാണ്‍മാനില്ലെന്നു കാണിച്ച് സനുമോഹന്റെ ബന്ധുവായ പ്രവീണ്‍ ഇന്നലെ തൃക്കാക്കര പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇന്റീരിയര്‍ ഡിസൈനിങ് ജോലിക്കാരനായ സനുമോഹനും ഭാര്യ രമ്യയും മകള്‍ വൈഗയും 5 വര്‍ഷമായി കങ്ങരപ്പടിയിലെ ഫ്‌ലാറ്റിലാണ് താമസിച്ചു വന്നിരുന്നത്.