ആനകളുടെ തലപ്പൊക്ക മത്സരം; പാപ്പാൻമാർക്കെതിരെ കേസ്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 23rd March 2021 08:51 AM  |  

Last Updated: 23rd March 2021 08:51 AM  |   A+A-   |  

Elephant Head Race; Case

ചിത്രം: സോഷ്യൽ മീഡിയ

 

തൃശൂർ: ആനകളുടെ തലപ്പൊക്ക മത്സരം നടത്തിയതിനെതിരെ കേസ്. സംഭവത്തിൽ രണ്ട് ആനകളുടെ പാപ്പാൻമാർക്കെതിരെ തൃശൂർ സോഷ്യൽ ഫോറെസ്റ്ററി വിഭാ​ഗമാണ് കേസെടുത്തത്. പുറനാട്ടുക്കര ദേവിതറ ശ്രീഭദ്ര ഭഗവതി ഷേത്രത്തിൽ ഉത്സവത്തിന് കൊണ്ടുവന്ന രണ്ട് ആനകളുടെ പാപ്പാന്മാർക്കെതിരെയാണ് കേസ്. 

പാമ്പാടി രാജൻ എന്ന പ്രസിദ്ധ ആനയുടെ പാപ്പാൻമാരായ പെരുമ്പാവൂർ പറമ്പിൽപീടിക കുഴിയാലുങ്കൽ വീട്ടിൽ രജീഷ്, ചാലക്കുടി പോട്ട വി ല്ലേജിൽ ഞാറക്കൽ വീട്ടിൽ സജീവൻ എന്നിവരുടെ പേരിലും തൃശൂരിലുള്ള നന്ദിലത്ത് ഗോപാലകൃഷ്ണൻ എന്ന ആനയുടെ പാപ്പാന്മാരായ പാലക്കാട് കൊല്ലംകോട് മാമനീ വീട്ടിൽ ചന്ദ്രൻ, ചിറ്റൂർ പാറക്കുളം ദേശം മീനികോഡ് വീട്ടിൽ മനോജ്  എന്നിവർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.

തലപ്പൊക്കത്തിനിടെ ആനയുടെ മുകളിൽ തിടമ്പ് പിടിച്ചിരിക്കുന്ന ആൾക്ക് നിയന്ത്രണം നഷ്ടപ്പെടുകയും ആനപ്പുറത്ത് നിന്നു വീഴാൻ പോകുകയും ചെയ്തു. ആനകളെ നിർബന്ധിപ്പിച്ചും, വടികൊണ്ട് കുത്തിയും തലപൊക്കി മത്സരിപ്പിക്കുന്നത് തീർത്തും നിയമവിരുദ്ധമാണ്. ഇത്തരത്തിൽ ആനകളെ പീഡിപ്പിക്കുന്നത് 2012 ലെ നാട്ടാന പരിപാലന ചട്ടം പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്. കേസന്വേഷണം പൂർണമാകുന്നത് വരെ ആനകളെ പരിപാടികൾക്ക് പങ്കെടുപ്പിക്കുന്നതിൽ നിന്നു പാപ്പാന്മാരെ വനം വകുപ്പ് വിലക്കിയിട്ടുണ്ട്.