കത്തി കാണിച്ച് ഭീഷണിപ്പെടുത്തി യുവതിയുടെ മൊബൈൽ ഫോൺ തട്ടിയെടുത്തു; കേസ്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 23rd March 2021 07:40 AM  |  

Last Updated: 23rd March 2021 07:48 AM  |   A+A-   |  

The woman's mobile phone was snatched

പ്രതീകാത്മക ചിത്രം

 

തിരുവനന്തപുരം: യുവതിയുടെ വില പിടിപ്പുള്ള മൊബൈൽ ഫോൺ കത്തി കാണിച്ച് ഭീഷണിപ്പെടുത്തി തട്ടിയെടുത്തു. യോഗ ക്ലാസിന് പോകാൻ കൂട്ടുകാരിയെ കാത്ത് നിൽക്കുകയായിരുന്ന യുവതിയുടെ മൊബൈൽ ഫോണാണ് കാറിൽ എത്തിയവർ വെട്ടുകത്തി കാണിച്ച് ഭീഷണിപ്പെടുത്തി തട്ടിയെടുത്തത്. 

കുളക്കോട് കിഴക്കുകര തിരുവോണം വീട്ടിൽ ആതിര (30) യുടെ ഫോൺ ആണ് നഷ്ടപ്പെട്ടത്. അൽപം അകലെ നിർത്തിയ കാറിൽ നിന്ന്  ഇറങ്ങിയ രണ്ട് പേരാണ് റോഡരികിൽ  നിൽക്കുകയായിരുന്ന യുവതിയെ ഭീഷണിപ്പെടുത്തിയത്. മൊബൈൽ തട്ടിയെടുത്ത ശേഷം ഇവർ കാറിൽ കയറി സ്ഥലം വിട്ടു. 

ഇന്നലെ രാവിലെ 5.40ന് തിരുവനന്തപുരം കുളക്കോട് ജം‌​ഗ്ഷനിൽ ആണ് സംഭവം. സമീപത്തെ കടയിൽ സ്ഥാപിച്ചിരുന്ന സിസിടിവിയിൽ ഇവരുടെ ദൃശ്യം പതിഞ്ഞു. ആര്യനാട് പൊലീസ് കേസെടുത്തു.