2020 കേരളത്തില്‍ മരണം കുറഞ്ഞ വര്‍ഷം; മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 29,365 മരണം കുറവ്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 24th March 2021 08:34 AM  |  

Last Updated: 24th March 2021 08:34 AM  |   A+A-   |  

COVID_DEATH-2

ഫയല്‍ ചിത്രം


കൊച്ചി: മുൻ വർഷത്തെ അപേക്ഷിച്ച് 2020ൽ കേരളത്തിൽ മരണം കുറഞ്ഞു. കോവിഡ് മഹാമാരി ലോകത്തെ വിറപ്പിച്ച 2020ൽ, മുൻവർഷത്തെ അപേക്ഷിച്ച് 29,365 മരണമാണ് കേരളത്തിൽ കുറഞ്ഞത്. 

2,63,901 പേരാണ് 2019-ൽ മരിച്ചത്. 2020ൽ മരിച്ചത് 2,34,536 പേരും. മരണ നിരക്കിൽ പന്ത്രണ്ട് ശതമാനത്തോളം കുറവുണ്ടായി. കേരളം ആരോഗ്യരംഗത്ത് കൈവരിച്ച മികവായാണ് ഇതിനെ വിലയിരുത്തുന്നത്. 2020ലാണ് 2015ന് ശേഷം സംസ്ഥാനത്ത് ആദ്യമായി മരണം കുറഞ്ഞത്. 2015ൽ 2,36,808 മരണങ്ങളാണ് കേരളത്തിലുണ്ടായത്. 

ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിന്റെ (ഐസിഎംആർ) കണക്കുകളിലാണ് കേരളത്തിലെ മരണങ്ങൾ കുറഞ്ഞത് വ്യക്തമാക്കുന്നത്. കോവിഡ് കാലത്ത് അപകടമരണങ്ങൾ കുറഞ്ഞതിനെ തുടർന്നല്ല മരണ സംഖ്യയിൽ ഇത്ര കുറവ് വന്നതെന്ന് കേരള പോലീസിന്റെ റോഡപകട മരണക്കണക്കുകൾ സൂചിപ്പിക്കുന്നു. 4,440 പേരാണ് 2019ൽ സംസ്ഥാനത്ത് റോഡപകടങ്ങളിൽ മരിച്ചത്. 2020ൽ റോഡപകടങ്ങളിൽ മരിച്ചത് 2,979 പേർ. റോഡപകടമരണത്തിൽ കുറവ് 1461 മാത്രം.