ആവേശം വിതറി അമിത് ഷായുടെ റോഡ് ഷോ ; തെരഞ്ഞെടുപ്പില്‍ ശബരിമല പ്രതിഫലിക്കുമെന്ന് ആഭ്യന്തരമന്ത്രി ( വീഡിയോ)

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 24th March 2021 12:28 PM  |  

Last Updated: 24th March 2021 12:28 PM  |   A+A-   |  

amith shah

അമിത് ഷായുടെ റോഡ് ഷോ / ട്വിറ്റര്‍ ചിത്രം

 

കൊച്ചി : പ്രവര്‍ത്തകരെ ആവേശത്തിലാഴ്ത്തി തൃപ്പൂണിത്തുറയില്‍ ബിജെപി നേതാവും കേന്ദ്ര ആഭ്യന്തരമന്ത്രിയുമായ അമിത് ഷായുടെ റോഡ് ഷോ. തൃപ്പൂണിത്തുറയിലെ ബിജെപി സ്ഥാനാര്‍ത്ഥി ഡോ. കെ എസ് രാധാകൃഷ്ണന് വോട്ടുതേടിയാണ് കേന്ദ്രആഭ്യന്തരമന്ത്രി റോഡ് ഷോ നടത്തിയത്. 

തെരഞ്ഞെടുപ്പില്‍ ശബരിമല പ്രതിഫലിക്കുമെന്ന് അമിത് ഷാ പറഞ്ഞു. വിശ്വാസികളോട് കമ്യൂണിസ്റ്റ് സര്‍ക്കാര്‍ ക്രൂരത കാട്ടി. കേരളത്തില്‍ ബിജെപി നില മെച്ചപ്പെടുത്തും. കേരളത്തില്‍ ബിജെപിക്ക് ഏറെ പ്രതീക്ഷയുണ്ടെന്നും , നിയമസഭ തെരഞ്ഞെടുപ്പില്‍ മികച്ച പ്രകടനം കാഴ്ചവെക്കുമെന്ന് ഉറപ്പുണ്ടെന്നും അമിത് ഷാ പറഞ്ഞു. 

കേരളത്തിലെ കോണ്‍ഗ്രസുകാര്‍ ആശയക്കുഴപ്പത്തിലാണ്. കേരളത്തില്‍ അവര്‍ സിപിഎമ്മിനെ നേരിടുന്നു. അതേസമയം പശ്ചിമബംഗാളില്‍ കോണ്‍ഗ്രസ് സിപിഎമ്മിനൊപ്പം കൂട്ടുകൂടി ബിജെപിയെ നേരിടുകയാണെന്നും അമിത് ഷാ പറഞ്ഞു.

കേരള ജനത യുഡിഎഫിനെയും എല്‍ഡിഎഫിനെയും മാറിമാറി പരീക്ഷിച്ചു. രണ്ടും പരാജയപ്പെട്ട സാഹചര്യത്തില്‍ പുതിയ പ്രതീക്ഷയായി ബിജെപിയെയാണ് ജനങ്ങള്‍ കാണുന്നതെന്ന് അമിത് ഷാ പറഞ്ഞു. തൃപ്പൂണിത്തുറയിലെ റോഡ്‌ഷോയ്ക്ക് ശേഷം അമിത് ഷാ കാഞ്ഞിരപ്പള്ളിയിലും മലമ്പുഴയിലും പ്രചാരണയോഗത്തില്‍ പങ്കെടുക്കും.