വട്ടിയൂര്‍ക്കാവില്‍ ശ്രദ്ധിച്ചില്ലെങ്കില്‍ ദുഃഖിക്കേണ്ടിവരും; യുഡിഎഫിന് മുല്ലപ്പള്ളിയുടെ മുന്നറിയിപ്പ്

വട്ടിയൂര്‍ക്കാവ് ഉപതെരഞ്ഞെടുപ്പില്‍ ബിജെപി സിപിഎമ്മിന് വോട്ട് മറിച്ചെന്ന് ആരോപണവുമായി കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. 
മുല്ലപ്പള്ളി രാമചന്ദ്രന്‍ / ഫയൽ ചിത്രം
മുല്ലപ്പള്ളി രാമചന്ദ്രന്‍ / ഫയൽ ചിത്രം

തിരുവനന്തപുരം: വട്ടിയൂര്‍ക്കാവ് ഉപതെരഞ്ഞെടുപ്പില്‍ ബിജെപി സിപിഎമ്മിന് വോട്ട് മറിച്ചെന്ന് ആരോപണവുമായി കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. 2016 ല്‍ നാല്‍പതിനായിരത്തില്‍ ഏറെ വോട്ടുകള്‍ ഉണ്ടായിരുന്ന ബിജെപി ക്ക് ഉപതെരഞ്ഞെടുപ്പില്‍ അത് ഇരുപത്തി എട്ടായിരത്തിലേക്ക് ചുരുങ്ങി. കുറഞ്ഞ വോട്ട് മുഴുവന്‍ സിപിഎമ്മിനാണ് കിട്ടിയതെന്നും മുല്ലപ്പള്ളി പറഞ്ഞു. വട്ടിയൂര്‍ക്കാവില്‍ യുഡിഎഫ് പ്രവര്‍ത്തകര്‍ ശ്രദ്ധയോടെ തെരഞ്ഞെടുപ്പിനെ സമീപിച്ചില്ലെങ്കില്‍ ദുഃഖിക്കേണ്ടി വരുമെന്നും മുല്ലപ്പള്ളി മുന്നറിയിപ്പ് നല്‍കി. 

നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി ഇറക്കിയ പ്രകടന പത്രിക ജനങ്ങളെ വഞ്ചിക്കുന്നതാണ്. പെട്രോള്‍ വില വര്‍ധന ഇത്രയുമാകാന്‍ ഉണ്ടായ സാഹചര്യം എന്തെന്ന് ആദ്യം ബിജെപി വിശദീകരിക്കട്ടെ. ശബരിമലയില്‍ നിയമ നിര്‍മ്മാണം നടത്തുമെന്ന് പറയുന്നു. ശബരിമല നിയമ നിര്‍മ്മാണം നടത്തണമെങ്കില്‍ അത് പാര്‍ലമെന്റിലാകാമല്ലോ? ബിജെപി അതിന് തയ്യാറുണ്ടോ എന്നും മുല്ലപ്പള്ളി ചോദിച്ചു. 

പട്ടിണിപ്പാവങ്ങള്‍ക്ക് ആനുകൂല്യങ്ങള്‍ നല്‍കുന്നതില്‍ യുഡിഎഫോ കോണ്‍ഗ്രസോ എതിരല്ല. പക്ഷെ വിഷു കിറ്റിന്റെ പേര് പറഞ്ഞ് സംസ്ഥാനത്ത് നടക്കുന്നത് അധാര്‍മ്മിക നടപടിയാണ്. വിഷുവിന്റെ പേര് പറഞ്ഞ് കിറ്റ് നേരത്തെ കൊടുക്കുന്നത് അധാര്‍മ്മികമാണ്.  വോട്ടര്‍മാരെ വോട്ട് ബാങ്ക് എന്നതിന് അപ്പുറം ബഹുമാനം കൊടുക്കാന്‍ ഈ സര്‍ക്കാരിന് ആയില്ലെന്നും മുല്ലപ്പള്ളി വിമര്‍ശിച്ചു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com