എസ്എസ്എല്‍സി പരീക്ഷയില്‍ മലയാളം മീഡിയംകാരുടെ എണ്ണത്തെ മറികടന്ന് ഇംഗ്ലീഷ് മീഡിയം; ആദ്യം

ക​ഴി​ഞ്ഞ ഏ​താ​നും വ​ർ​ഷ​ങ്ങ​ളാ​യി  ഇം​ഗ്ലീ​ഷ്​ മീ​ഡി​യം വി​ദ്യാ​ർ​ഥി​ക​ളു​ടെ എ​ണ്ണം വ​ർ​ധി​ച്ചു​വ​രു​ന്ന സാഹചര്യമുണ്ടായിരുന്നു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം


തി​രു​വ​ന​ന്ത​പു​രം: സം​സ്​​ഥാ​ന​ത്ത്​ എ​സ്എ​സ്എ​ൽ​സി പ​രീ​ക്ഷ എ​ഴു​തു​ന്നവരിൽ മ​ല​യാ​ളം മീ​ഡി​യം വി​ദ്യാ​ർ​ഥി​ക​ളെ എ​ണ്ണ​ത്തി​ൽ മ​റി​ക​ട​ന്ന്​ ഇം​ഗ്ലീ​ഷ്​ മീ​ഡി​യം വി​ദ്യാ​ർ​ഥി​ക​ൾ. ഇ​ത് ആ​ദ്യ​മാ​യാ​ണ്​  ഇം​ഗ്ലീ​ഷ്​ മീ​ഡി​യം വി​ദ്യാ​ർ​ഥി​ക​ളു​ടെ എ​ണ്ണം മ​ല​യാ​ളം മീ​ഡി​യ​ത്തി​ൽ പ​രീ​ക്ഷ എ​ഴു​തു​ന്ന​വ​രു​ടെ എ​ണ്ണ​ത്തെ മ​റി​ക​ട​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ ഏ​താ​നും വ​ർ​ഷ​ങ്ങ​ളാ​യി  ഇം​ഗ്ലീ​ഷ്​ മീ​ഡി​യം വി​ദ്യാ​ർ​ഥി​ക​ളു​ടെ എ​ണ്ണം വ​ർ​ധി​ച്ചു​വ​രു​ന്ന സാഹചര്യമുണ്ടായിരുന്നു.

4,22,226 വി​ദ്യാ​ർ​ഥി​ക​ളാ​ണ് ഇ​ത്ത​വ​ണ എ​സ്എ​സ്എ​ൽസി പ​രീ​ക്ഷ എ​ഴു​തു​ന്ന​ത്​. ഇ​തി​ൽ 2,18,043 പേ​ർ (51.64 ശ​ത​മാ​നം) ഇം​ഗ്ലീ​ഷ്​ മീ​ഡി​യ​ത്തി​ലാ​ണ്​. മ​ല​യാ​ളം മീ​ഡി​യം ആ​യി പ​രീ​ക്ഷ​യെ​ഴു​തു​ന്ന​ത്​ 2,00,613 വി​ദ്യാ​ർ​ഥി​ക​ൾ. മ​ല​യാ​ളം​ മീ​ഡി​യ​ത്തെ അ​പേ​ക്ഷി​ച്ച്​ 17430 വി​ദ്യാ​ർ​ഥി​ക​ൾ ഇം​ഗ്ലീ​ഷ്​ മീ​ഡി​യ​ത്തി​ൽ കൂ​ടു​ത​ലാ​ണ്.

2161 വിദ്യാർഥികൾ ത​മി​ഴ്​ മീ​ഡി​യ​ത്തി​ലും, 1409 വിദ്യാർഥികൾ ​ക​ന്ന​ട മീ​ഡി​യ​ത്തി​ലും ​പ​രീ​ക്ഷ​യെ​ഴു​തു​ന്നു. ക​ഴി​ഞ്ഞ​വ​ർ​ഷം മ​ല​യാ​ളം മീ​ഡി​യ​ത്തി​ൽ പ​രീ​ക്ഷ എ​ഴു​തി​യ​ത്​ 2,17,234 പേ​രാ​ണ്. അന്ന് ഇം​ഗ്ലീ​ഷ്​ മീ​ഡി​യ​ത്തി​ൽ 2,01,312 പേ​രും പ​രീ​ക്ഷ​യെ​ഴു​തി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com