കേരളത്തിലെ രാജ്യസഭ തെരഞ്ഞെടുപ്പ് മരവിപ്പിച്ചു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 24th March 2021 09:50 PM  |  

Last Updated: 24th March 2021 09:50 PM  |   A+A-   |  

rajya_sabha-pti

രാജ്യസഭ മന്ദിരം/പിടിഐ

 

ന്യൂഡല്‍ഹി: കേരളത്തിലെ രാജ്യസഭ തെരഞ്ഞെടുപ്പ് നടപടികള്‍ മരവിപ്പിച്ചു. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റേതാണ് നടപടി. കേന്ദ്ര നിയമ മന്ത്രാലയത്തിന്റെ ശുപാര്‍ശ പ്രകാരം ആണ് നടപടി എന്നാണ് വിവരം. അടുത്ത മാസം 12 ന് തെരഞ്ഞെടുപ്പ് നടത്താനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്.

രാജ്യസഭാ തെരഞ്ഞെടുപ്പ് മരവിപ്പിക്കുന്നു എന്ന് മാത്രമാണ് ഇത് സംബന്ധിച്ച് ഇറക്കിയ വാര്‍ത്താകുറിപ്പില്‍ പറയുന്നത്. മൂന്ന് ഒഴിവുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. കോണ്‍ഗ്രസിലെ വയലാര്‍ രവി,സിപിഎമ്മിലെ കെ കെ രാഗേഷ്, മുസ്ലിം ലീഗിലെ അബ്ദുള്‍ വഹാബ് എന്നിവര്‍ ഒഴിയുന്ന സാഹചര്യത്തിലാണ് തെരഞ്ഞെടുപ്പ് നടത്താനിരുന്നത്.