പ്രചാരണത്തിനിടെ വാഹനവ്യൂഹത്തിന് മുകളില്‍ വൈദ്യുതി പോസ്റ്റ് മറിഞ്ഞുവീണു; യുഡിഎഫ് സ്ഥാനാര്‍ത്ഥി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
By സമകാലിക മലയാളം ഡെസ്‌ക് | Published: 24th March 2021 08:31 PM |
Last Updated: 24th March 2021 08:31 PM | A+A A- |
റോജി എം ജോണ്‍ പ്രചാരണത്തിനിടെ/ ഫെയ്‌സ്ബുക്ക്
അങ്കമാലി: അങ്കമാലിയില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വൈദ്യുതി പോസ്റ്റ് മറിഞ്ഞുവീണ് അപകടം. യുഡിഎഫ് സ്ഥാനാര്‍ത്ഥി റോജി എം ജോണിന്റെ പ്രചാരണത്തിനിടെയാണ് അപകടം നടന്നത്.
പ്രചരണ വാഹനങ്ങള്‍ക്ക് മീതെ വൈദ്യുതി പോസ്റ്റും മരവും മറിഞ്ഞുവീഴുകയായിരുന്നു. സ്ഥാനാര്‍ത്ഥിയും സംഘവും പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.