യാത്രക്കാരുടെ ശ്രദ്ധയ്ക്ക്, കോട്ടയം വഴിയുള്ള ട്രെയിനുകള്‍ വഴിതിരിച്ചുവിടും

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 24th March 2021 07:58 AM  |  

Last Updated: 24th March 2021 07:58 AM  |   A+A-   |  

train kerala

പ്രതീകാത്മക ചിത്രം

 

കോട്ടയം : ട്രാക്കില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ കോട്ടയം വഴിയുള്ള ട്രെയിനുകള്‍ ഈ മാസം 28 ന് വഴി തിരിച്ചു വിടും. ആറു ട്രെയിനുകളാണ് ആലപ്പുഴ വഴി വഴി തിരിച്ചു വിടുന്നത്. 

ഏറ്റുമാനൂര്‍- കോട്ടയം പാതയില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാലാണ് ട്രെയിനുകള്‍ വഴി തിരിച്ചുവിടുന്നത്. ബുക്ക് ചെയ്ത ട്രെയിനിന്റെ റൂട്ടിലുണ്ടായ മാറ്റം ശ്രദ്ധിക്കണമെന്ന് റെയില്‍വേ അറിയിച്ചു.