രാഹുല്‍ ഗാന്ധിക്ക് ഛായാചിത്രം കൊടുക്കുന്നതിനെ ചൊല്ലി തര്‍ക്കം; യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം,മൂന്നുപേര്‍ക്ക് പരിക്ക്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 25th March 2021 10:42 PM  |  

Last Updated: 25th March 2021 10:42 PM  |   A+A-   |  

rahul gandhi

ചിത്രം: കോണ്‍ഗ്രസ് ട്വിറ്റര്‍

 


പെരുമ്പാവൂര്‍: രാഹുല്‍ ഗാന്ധിക്ക് ഛായാചിത്രം കൊടുക്കുന്നത് തടസ്സപ്പെട്ടതിനെ ചൊല്ലി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം. മൂന്നുപേര്‍ക്ക് പരിക്കേറ്റു.അനുരഞ്ജന ചര്‍ച്ചകള്‍ നടക്കുന്നതിനാല്‍ പൊലീസ് കേസെടുത്തിട്ടില്ലെന്നാണ് വിവരം.

ചൊവ്വാഴ്ച രാത്രി യുഡിഎഫ് സ്ഥാനാര്‍ഥി എല്‍ദോസ് കുന്നപ്പിള്ളിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ രാഹുല്‍ ഗാന്ധിക്ക് അദ്ദേഹത്തിന്റെ ഛായാചിത്രം കൊടുക്കാന്‍ യൂത്ത് കോണ്‍ഗ്രസ് ബ്ലോക്ക് കമ്മിറ്റി നേതാക്കള്‍ തീരുമാനിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ബ്ലോക്ക് മണ്ഡലം ഭാരവാഹികളായ മൂന്നുപേരുടെ ലിസ്റ്റ് രാഹുല്‍ ഗാന്ധിയുടെ സുരക്ഷ വിഭാഗത്തിന് കൊടുത്തു.

എന്നാല്‍, ഇവരെ സ്‌റ്റേജിലേക്ക് പ്രവേശിക്കാന്‍ ചിലര്‍ തടസ്സമായതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണം. രാഹുല്‍ ഗാന്ധി വേദിയിലേക്ക് കടന്ന അവസരത്തില്‍തന്നെ പുറത്ത് ഇതുസംബന്ധിച്ച തര്‍ക്കവും വാക്കേറ്റവും നടന്നെങ്കിലും നേതാക്കളും പൊലീസും ഇടപെട്ട് ശാന്തമാക്കി.

ചൊവ്വാഴ്ച രാത്രി പാര്‍ട്ടി ഓഫിസില്‍ ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ നടന്നിരുന്നു. ബുധനാഴ്ച രാത്രി ഒമ്പതോടെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസിലാണ് കമ്പിവടി ഉള്‍പ്പെടെയുള്ള ആയുധങ്ങളുമായി ഏറ്റുമുട്ടലുണ്ടായത്.