45 കഴിഞ്ഞവര്‍ക്ക് കോവിഡ് വാക്‌സിന്‍; രജിസ്‌ട്രേഷന്‍ നടപടികള്‍ അടുത്തയാഴ്ച 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 25th March 2021 08:33 AM  |  

Last Updated: 25th March 2021 08:33 AM  |   A+A-   |  

vaccination

വാക്സിൻ കുത്തിവെക്കുന്നു / ഫയൽ ചിത്രം

 

തിരുവനന്തപുരം: 45വയസ് കഴിഞ്ഞവര്‍ക്ക് കോവിഡ് പ്രതിരോധ മരുന്ന് നല്‍കാനുള്ള രജിസ്‌ട്രേഷന്‍ നടപടികള്‍ അടുത്തയാഴ്ച തുടങ്ങും.കോവിന്‍ പോര്‍ട്ടലില്‍ സൗകര്യം ഒരുക്കിയാലുടന്‍ സംസ്ഥാനം നടപടി സ്വീകരിക്കുമെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ പറഞ്ഞു.

നിലവില്‍ 60 വയസിന് മുകളിലുള്ളവര്‍ക്കും 45 വയസിന് മുകളില്‍ ഗുരുതര രോഗങ്ങളുള്ളവര്‍ക്കുമാണ് വാക്‌സിന്‍ നല്‍കുന്നത്. ഇതിനാവശ്യമായ 30 ലക്ഷത്തോളം ഡോസ് സംസ്ഥാനത്ത് സ്‌റ്റോക്കുണ്ട്. ചൊവ്വാഴ്ച വരെയുള്ള കണക്കനുസരിച്ച് 27,08,114 ഡോസ് വാക്‌സിനാണ് വിതരണം ചെയ്തത്. ഇതില്‍ 14,58,150 പേരും അറുപതിന് മുകളില്‍ പ്രായമുള്ളവരാണ്.

ഏപ്രില്‍ ഒന്നുമുതല്‍ 45 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് വാക്‌സിന്‍ നല്‍കുമെന്ന് കേന്ദ്രസര്‍ക്കാര്‍ കഴിഞ്ഞദിവസമാണ് പ്രഖ്യാപിച്ചത്. കോവിഡ് വ്യാപനം വീണ്ടും രൂക്ഷമായിരിക്കുന്ന പശ്ചാത്തലത്തില്‍ വാക്‌സിന്‍ വിതരണം ഊര്‍ജ്ജിതമാക്കാനാണ് കേന്ദ്രസര്‍ക്കാര്‍ നടപടി സ്വീകരിക്കുന്നത്.